Asianet News MalayalamAsianet News Malayalam

'സ്ലിപ്പർ ചെരുപ്പിടുന്ന വ്യക്തിക്കും വിമാന യാത്ര സാധ്യമാക്കും': ജ്യോതിരാദിത്യ സിന്ധ്യ

ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്നും ഇന്ത്യയിൽ ഇത് സാധ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 

affordable air travel facility for even a person wearing slippers
Author
New Delhi, First Published Aug 18, 2021, 8:37 PM IST

ദില്ലി: രാജ്യത്ത് സ്ലിപ്പർ ചെരുപ്പിടുന്ന സാധാരണക്കാരനും താങ്ങാനാവുന്ന വിമാനയാത്ര സാധ്യമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ നാലു വർഷത്തിനിടെ രാജ്യത്ത് ചെറിയ നഗരങ്ങളിൽ പോലും പുതിയ വിമാനത്താവളങ്ങൾ തുറന്നതായും ചെറു നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വ്യോമപാതകൾ പുതുതായി ആരംഭിച്ചതായും അദ്ദേഹം മധ്യപ്രദേശിൽ മാധ്യമപ്രവർത്തകാരോട് പറഞ്ഞു.

ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്നും ഇന്ത്യയിൽ ഇത് സാധ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത പത്ത് വർഷത്തിനുള്ളിൽ കൂടുതൽ സാധാരണക്കാരിലേക്ക് എത്തിച്ചേരും വിധം വിമാനയാത്ര സൗകര്യം വികസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തിയ സിന്ധ്യയെ കഴിഞ്ഞ മാസമാണ് മോദി സർക്കാരിൽ ഉൾപ്പെടുത്തിയത്. സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല നൽകി കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശിൽ ജൻ ആശിർവാദ് യാത്ര നടത്തുകയാണ് അദ്ദേഹം. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

 

Follow Us:
Download App:
  • android
  • ios