2025 ഒക്ടോബർ 31 വരെയുള്ള യാത്രയ്‌ക്കായി ബുക്ക് ചെയ്യാവുന്നതാണ്. ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 6 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ടാകുക

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 'നമസ്‌തേ വേൾഡ്' സെയിൽ ആരംഭിച്ചു. ഇതുപ്രകാരം, 1,599 രൂപ മുതലാണ് ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭ്യമാകുക. എയർലൈനിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ - www.airindiaexpress.com വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

2025 ഒക്ടോബർ 31 വരെയുള്ള യാത്രയ്‌ക്കായി ബുക്ക് ചെയ്യാവുന്നതാണ്. ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 6 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ടാകുക, അതേസമയം ശ്രദ്ധിക്കേണ്ടത്, ഓഫർ നിരക്കിൽ അടിസ്ഥാന നിരക്ക്, നികുതികൾ, എയർപോർട്ട് നിരക്കുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്, എന്നാൽ കൺവീനിയൻസ് ഫീസോ മറ്റുള്ളവയെ ഇതിൽ ഉൾപ്പെട്ടിട്ടില്ല. 

മറ്റൊരു കാര്യം, പൂർത്തിയാക്കിയ ബുക്കിംഗുകൾക്ക് മാത്രമേ ഓഫർ ബാധകമാകൂ. മാത്രമല്ല, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഓഫർ ലഭ്യമാകുക. എല്ലാ റൂട്ടുകൾക്കും ഇത് ലഭ്യമായേക്കാം, എന്നാൽ സീറ്റുകൾ പരിമിതമാണ്. സീറ്റുകൾ വിറ്റുതീർന്നാൽ പിന്നീട ബുക്ക് ചെയ്യുന്ന സീറ്റുകൾക്ക് സാധാരണ നിരക്കുകൾ ഈടാക്കും

ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, പേയ്‌മെൻ്റുകൾ നടത്തിയതിന് ശേഷം എയർ ഇന്ത്യ എക്‌സ്പ്രസ് റീഫണ്ടുകൾ നൽകില്ല, കൂടാതെ റദ്ദാക്കൽ ഫീസ് എയർലൈനിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയ രീതിയിലായിരിക്കും. 

വൺ-വേ ടിക്കറ്റുകളാണ് ബുക്ക് ചെയ്യുന്നതെങ്കിൽ അത് 1499 രൂപ മുതൽ ലഭ്യമാകും. അതേസമയം അന്താരാഷ്ട്ര റിട്ടേൺ നിരക്ക് 12,577 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ് എന്നിവയ്ക്ക് ഇളവുകൾ ബാധകമാണ്.

ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡയുടെ കാർഡ് എന്നിവ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക പ്രൊമോകോഡുകളോടെ ബിസിനസ് ക്ലാസിൽ 3,000 രൂപ വരെയും അന്താരാഷ്ട്ര നിരക്കുകളിൽ 2,500 രൂപ വരെയും അധിക കിഴിവുകൾ ലഭിക്കും.