മുംബൈ: വായ്പയില്‍ ഒരു ഭാഗം തിരിച്ചടയ്ക്കുന്നതിന്‍റെ ഭാഗമായി ബോണ്ട് വില്‍പ്പനയിലൂടെ 7,000 കോടി രൂപ സമാഹരിക്കാന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നു. എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ്സ് ലിമിറ്റഡിലൂടെ ബോണ്ടുകള്‍ പുറത്തിറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

മൊത്തം 55,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യയ്ക്കുളളത്. എയര്‍ ഇന്ത്യയുടെ ഉയര്‍ന്ന കടബാധ്യതയില്‍ മാറ്റം വരുത്തുന്നതോടെ കമ്പനിയെ സ്വകാര്യവല്‍ക്കരണം കൂടുതല്‍ എളുപ്പമാകും എന്ന വിലയിരുത്തലാണ് കേന്ദ്ര സര്‍ക്കാരിനുളളത്. മൂന്ന് വര്‍ഷ കാലാവധിയുളള ബോണ്ടുകള്‍ 7 മുതല്‍ 7.25 ശതമാനം വരെ പലിശ നിരക്കിലാകും ലഭ്യമാക്കുക.