Asianet News MalayalamAsianet News Malayalam

16 വിമാനത്താവളങ്ങളിൽ 'അഭിനന്ദൻ' പദ്ധതിയുമായി എയർ ഇന്ത്യ; കൊച്ചിയും കോഴിക്കോടും പട്ടികയിൽ

കൊച്ചിയും കോഴിക്കോടും ഉൾപ്പടെ 16 വിമാനത്താവളങ്ങളിൽ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ഈ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച സർവീസ് അഷ്വറൻസ് ഓഫീസർമാരെ ഏർപ്പെടുത്തും.

Air India starts Project Abhinandan at 16 airports including kochi and calicut apk
Author
First Published Sep 14, 2023, 5:38 PM IST

ദില്ലി: അഭിനന്ദൻ പദ്ധതിയുമായി എയർ ഇന്ത്യ. എയർ ഇന്ത്യയുടെ യാത്രക്കാർക്ക് വ്യക്തിഗതവും തടസ്സരഹിതവുമായ ഓൺ-ഗ്രൗണ്ട് അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചതാണ് 'പ്രോജക്ട് അഭിനന്ദൻ'. 

കൊച്ചിയും കോഴിക്കോടും ഉൾപ്പടെ 16 വിമാനത്താവളങ്ങളിൽ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ഈ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച സർവീസ് അഷ്വറൻസ് ഓഫീസർമാരെ ഏർപ്പെടുത്തും. അവർ എയർ ഇന്ത്യാ യാത്രക്കാർക്ക് ചെക്ക്-ഇൻ ഏരിയയിൽ  ലോഞ്ചുകളിൽ, ബോർഡിംഗ് ഗേറ്റുകൾക്ക് സമീപം. ട്രാൻസിറ്റ് സമയത്ത്, അല്ലെങ്കിൽ അറൈവൽ ഹാളിൽ ഉടനീളം ഗ്രൗണ്ട് സഹായം നൽകും   

ALSO READ: രണ്ടാംലോകമഹായുദ്ധ കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ആഡംബര ഹോട്ടൽ; ഏറ്റെടുത്തത് ഹിന്ദുജ ഗ്രൂപ്പ്

പദ്ധതി നടപ്പാക്കുന്ന ജില്ലകൾ, അഹമ്മദാബാദ്, ബെംഗളൂരു, കോഴിക്കോട്, ചെന്നൈ, ഡൽഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, പൂനെ, വാരണാസി, വിശാഖപട്ടണം എന്നിവയാണ് 

എയർ ഇന്ത്യയുടെ സർവീസ് അഷ്വറൻസ് ഓഫീസർമാർ എയർപോർട്ട് സഹായം ആവശ്യമായി വരുന്ന ഏത് യാത്രക്കാരനും അതായത്,  ക്യാബിൻ ക്ലാസ് ഒന്ന് പരിഗണിക്കാതെ തന്നെ സഹായം നൽകും. എയർ ഇന്ത്യ ഇതിനകം 100-ലധികം സർവീസ് അഷ്വറൻസ് ഓഫീസർമാരെ എയർപോർട്ടുകളിലുടനീളം റിക്രൂട്ട് ചെയ്യുകയും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. 

എയർപോർട്ടുകളിലെ യാത്രക്കാരുടെ ആശങ്കകൾ മനസ്സിലാക്കി മികച്ച സേവനം നല്കാൻ  എയർ ഇന്ത്യയുടെ സർവീസ് അഷ്വറൻസ് ഓഫീസർമാർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്, യാത്രക്കാരുമായി  സജീവമായി ഇടപഴകുന്നതിനും പിന്തുണ നൽകുന്നതിനും അല്ലെങ്കിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഇവർ സഹായിക്കും. ഏതെങ്കിലും കാരണത്താൽ വിമാനത്തിൽ കയറാനായില്ലെങ്കിൽ, ലഗേജ് ഡെലിവറി വൈകുന്നത് തുടങ്ങിയ അപ്രതീക്ഷിത പ്രശ്‌നങ്ങൾ പരിഹരിക്കാനും അവർക്ക് പരിശീലനം നൽകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios