Asianet News MalayalamAsianet News Malayalam

'വിളച്ചിലെടുക്കല്ലേ..' യാത്രക്കാർ കൈവിട്ടു; നിരക്ക് കുറയ്ക്കാൻ നിർബന്ധിതരായി വിമാനക്കമ്പനികൾ

അവധിക്കാല തിരക്കിൽ നിന്ന് ലാഭം പ്രതീക്ഷിച്ച് ടിക്കറ്റ് നിരക്ക് ഉയർത്തിയെങ്കിലും ഉയർന്ന തുകക്കുള്ള ടിക്കറ്റെടുക്കുന്നതിന് യാത്രക്കാർ വിമുഖത പ്രകടിപ്പിച്ചതോടെയാണ് നിരക്ക് കുറയ്ക്കുന്നതിന് വിമാനക്കമ്പനികൾ നിർബന്ധിതരായത്.

Airlines have slashed fares up to 8% in the run-up to Diwali
Author
First Published Nov 10, 2023, 3:45 PM IST

ദീപാവലിക്ക് മുന്നോടിയായി വിമാനക്കമ്പനികൾ നിരക്കുകൾ 8 ശതമാനം വരെ കുറച്ചതായി റിപ്പോർട്ട്. അവധിക്കാല തിരക്കിൽ നിന്ന് ലാഭം പ്രതീക്ഷിച്ച് ടിക്കറ്റ് നിരക്ക് ഉയർത്തിയെങ്കിലും ഉയർന്ന തുകക്കുള്ള ടിക്കറ്റെടുക്കുന്നതിന് യാത്രക്കാർ വിമുഖത പ്രകടിപ്പിച്ചതോടെയാണ് നിരക്ക് കുറയ്ക്കുന്നതിന് വിമാനക്കമ്പനികൾ നിർബന്ധിതരായത്. ഗോ ഫസ്റ്റ് സർവീസ് നിർത്തിയത് കാരണം സർവീസുകൾ കുറവായതോടെ, ഈ വർഷം മികച്ച ഡിമാൻഡ് പ്രതീക്ഷിച്ചാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയത്.  

ALSO READ: പാക്കിസ്ഥാന്റെ ഗതികേട്, ലാമിനേഷൻ പേപ്പർ പോലുമില്ല; പാസ്പോർട്ട് പ്രിന്റിംഗ് നിലച്ചു

സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, പീക്ക് സീസണിൽ എയർലൈനുകൾ 90 ശതമാനം യാത്രക്കാരെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, എയർലൈനുകളിലെ ശരാശരി യാത്രക്കാർ  85 ശതമാനത്തിൽ താഴെയാണ്. ഇതോടെ വിമാനക്കമ്പനികളുടെ  വരുമാനത്തിൽ  കഴിഞ്ഞ വർഷത്തെ ഉത്സവ സീസണുമായി താരതമ്യം ചെയ്യുമ്പോൾ 10-15 ശതമാനം ഇടിവ് ഉണ്ടായി.ഓരോ കിലോമീറ്ററിനും ഓരോ യാത്രക്കാരനിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് എയർലൈൻ വരുമാനം . ലാഭക്ഷമതയുടെ ഒരു പ്രധാന സൂചകം കൂടിയാണിത്. വിമാന ഇന്ധനം, എയർപോർട്ട് ചാർജുകൾ ഉൾപ്പെടെയുള്ള ഉയർന്ന ചിലവ് കാരണം വിമാനക്കമ്പനികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വിമാനനിരക്ക് കുറയ്ക്കേണ്ടി വന്നിരിക്കുന്നത്.

ദീപാവലിക്ക് മുമ്പുള്ള ആഴ്ചയിലെ നിരക്കുകൾ മുൻവർഷത്തെ അപേക്ഷിച്ച് ശരാശരി 6,500 രൂപയായി തുടരുകയാണ് . ഒക്‌ടോബർ-ഡിസംബർ കാലയളവിലാണ് ആഭ്യന്തര വിമാനങ്ങളിൽ പൊതുവെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. ദുർഗ്ഗാപൂജ, ക്രിസ്മസ് തുടങ്ങിയ പ്രധാന ആഘോഷങ്ങളും പുതുവത്സരവും തിരക്ക് വർദ്ധിപ്പിക്കുന്നു. നവംബറിലെ ആദ്യ ഏഴ് ദിവസങ്ങളിൽ മുൻ മാസത്തെ അപേക്ഷിച്ച് 3.5 ശതമാനം ട്രാഫിക് കുറഞ്ഞു.2019 നവംബറിനെ അപേക്ഷിച്ച് ഇത്തവണ, പ്രതിദിനം 24,083 യാത്രക്കാരും  152  വിമാനങ്ങളും കുറവായിരുന്നു 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Follow Us:
Download App:
  • android
  • ios