എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള സോഷ്യല്‍ ആസ്തികളും മാര്‍ക്കറ്റിങ് മെറ്റീരിയലുകളും ഹ്രസ്വ വീഡിയോകളും മറ്റും തയ്യാറാക്കുന്നതിനായി അഡോബി എക്സ്പ്രസ് പ്രീമിയം ലഭിക്കും. 

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഏതുതരം ഉള്ളടക്കവും അതിവേഗം, എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്ന ആപ്പായ അഡോബി എക്സ്പ്രസ് ഇന്ത്യയിലെ 360 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നു.

എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള സോഷ്യല്‍ ആസ്തികളും മാര്‍ക്കറ്റിങ് മെറ്റീരിയലുകളും ഹ്രസ്വ വീഡിയോകളും മറ്റും തയ്യാറാക്കുന്നതിനായി അഡോബി എക്സ്പ്രസ് പ്രീമിയം ലഭിക്കും. 4,000 രൂപ വിലയുള്ള അഡോബി എക്സ്പ്രസ് പ്രീമിയമാണ് ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കുന്നത്.

മൊബൈല്‍, വൈഫൈ, ഡിടിഎച്ച് അടക്കം എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും അഡോബി എക്സ്പ്രസ് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ ലഭിക്കും. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന്റെ ആവശ്യമില്ലാതെ എയര്‍ടെല്‍ താങ്ക്സ് ആപ്പ് ലോഗിന്‍ ചെയ്ത് ഈ സബ്സ്‌ക്രിപ്ഷന്‍ സ്വന്തമാക്കാം.

ഇന്‍സ്റ്റന്റ് ബാക്ക്ഗ്രൗണ്ട് റിമൂവല്‍, കസ്റ്റം ഇമേജ് ജനറേഷന്‍, ഒണ്‍-ടാപ് വീഡിയോ എഡിറ്റിങ്, പ്രീമിയം അഡോബി സ്റ്റോക്ക് അസെറ്റുകള്‍, 30,000-ല്‍ അധികം പ്രൊഫഷണല്‍ ഫോണ്ടുകള്‍, 100 ജിബി ക്ലൗഡ് സ്റ്റോറേജ്, കൂടാതെ ഏറ്റവും ആധുനിക സവിശേഷതകളായ ഓട്ടോ ക്യാപ്ഷന്‍സ്, ഇന്‍സ്റ്റന്റ് റീസൈസ് പോലുള്ളവ എന്നിവയ്ക്കൊപ്പം ഇന്ത്യയുടെ ഉത്സവങ്ങള്‍, വിവാഹങ്ങള്‍, പ്രാദേശിക ബിസിനസുകള്‍ എന്നിവയ്ക്കുവേണ്ടി തയ്യാറാക്കിയവ അടക്കം ആയിരക്കണക്കിന് പ്രൊഫഷണല്‍ ഡിസൈന്‍ ടെംപ്ലേറ്റുകള്‍ ഈ സബ്സ്‌ക്രിപ്ഷനിലൂടെ ലഭിക്കുന്നു. എല്ലാം വാട്ടര്‍മാര്‍ക്ക് രഹിതമാണ്. കൂടാതെ വിവിധ ഉപകരണങ്ങളില്‍ പരിധിയില്ലാതെ ഉപയോഗിക്കാനുമാകും.