ബാംഗ്ലൂര്‍: ബോളിവുഡ് താരറാണി ഐശ്വര്യ റായി ബച്ചന്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപകയായി. ഐശ്വര്യയും അമ്മ വൃന്ദ കെ ആറും ചേര്‍ന്ന് ഒരു കോടി രൂപയാണ് നിക്ഷേപിച്ചത്. ബാംഗ്ലൂര്‍ ആസ്ഥാനമായ പരിസ്ഥിതി സ്റ്റാര്‍ട്ടപ്പായ ആംബിയിലാണ് ഇരുവരും ചേര്‍ന്ന് നിക്ഷേപം നടത്തിയത്.

ഇത് ഐശ്വര്യയുടെ ആദ്യ അറിയപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് ഏയ്ഞ്ചല്‍ നിക്ഷേപമാണ്. എന്നാല്‍, ഈ നിക്ഷേപ പരിപാടിയെപ്പറ്റി പ്രതികരിക്കാന്‍ ഐശ്വര്യയോ ആംബിയുടെ സിഇഒയായ അക്ഷയ് ജോഷിയോ തയ്യാറായില്ലെന്ന് ദേശീയ മാധ്യമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തകാലത്തായി ബോളിവുഡ് താരങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ഇറക്കുന്ന പ്രവണത കൂടുന്നതായി ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.