Asianet News MalayalamAsianet News Malayalam

അക്ഷയതൃതീയ മെയ് 14 ന്: ഓൺലൈൻ വ്യാപാരം ലക്ഷ്യമിട്ട് ജ്വല്ലറികൾ

ഓൺലൈൻ വ്യാപാരത്തിനായിട്ടുളള തയ്യാറെടുപ്പുകളും വ്യാപാര ശാലകൾ തു‌ടങ്ങിക്കഴിഞ്ഞു.

Akshaya Tritiya may 14 2021
Author
Thiruvananthapuram, First Published May 11, 2021, 3:55 PM IST

തിരുവനന്തപുരം: മെയ് 14 നാണ് ഈ വർഷത്തെ അക്ഷയതൃതീയ. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ കണക്കാക്കുന്നത്.

രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. ചെറിയ ആഭരണങ്ങളും സ്വർണനാണയങ്ങളുമാണ് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്. ഉപഭോക്താക്കൾ ആഘോഷ പൂർവ്വമാണ് സ്വർണാഭരണങ്ങൾ വാങ്ങാനെത്തുന്നത്. 2019 ൽ 10 ലക്ഷത്തോളം ഉപഭോക്താക്കളാണ് കേരളത്തിലെ 12,000 ഓളം സ്വർണ വ്യാപാരശാലകളിലേക്ക് ഒഴുകിയെത്തിയത്.

കൊവിഡ് 19 പ്രതിസന്ധികളെ തുടർന്ന് 2020 ൽ അക്ഷയതൃതീയ ആഘോഷം മുടങ്ങിയിരുന്നെങ്കിലും ഓൺലൈൻ വ്യാപാരം 10 ശതമാനത്തോളം നടന്നിരുന്നു. ഇത്തവണ ഓൺലൈനിൽ മാത്രമാണ് അക്ഷയ തൃതീയ വ്യാപാരം. കേരളത്തിലെ ചെറുതും വലുതുമായ മിക്കവാറും സ്വർണ വ്യാപാരശാലകളും ഇത്തവണ കൂടുതൽ ഓൺലൈൻ വ്യാപാരം ലക്ഷ്യമിടുന്നു.

ഓൺലൈൻ വ്യാപാരത്തിനായിട്ടുളള തയ്യാറെടുപ്പുകളും വ്യാപാര ശാലകൾ തു‌ടങ്ങിക്കഴിഞ്ഞു. ഇതിനായി സമൂഹ മാധ്യമങ്ങളെ പരമാവധി ഉപയോഗിക്കാനും പദ്ധതിയുണ്ട്. ഓരോ സ്വർണ വ്യാപാരശാലകളും ഉപഭോക്താക്കളുടെ പ്രത്യേക വാട്ട്സാപ്, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, കൂട്ടായ്മകൾ വഴിയാണ് പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നത്. 15 ശതമാനമത്തിലധികം വ്യാപാരം ഇത്തവണ പ്രതീക്ഷിക്കുന്നതായി ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios