നോ കോസ്റ്റ് ഇഎംഐ' ഓപ്‌ഷനുകളും ലഭ്യമാണ്. ഇത് വിൽപ്പനയെ കൂടുതൽ സ്വീകാര്യമാക്കുന്നുണ്ട്. പഴയതോ, ഉപയോഗിക്കാത്തതോ ആയ ഇനങ്ങൾ ഒഴിവാക്കി പുതിയ വാങ്ങുന്നതിന്  'എക്‌സ്‌ചേഞ്ച് ഓഫറുകളുമുണ്ട്.

കൊച്ചി : ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ ആഘോഷമായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024 ആരംഭിച്ചു, പ്രൈം അംഗങ്ങള്‍ക്ക് 24 മണിക്കൂര്‍ നേരത്തേ പ്രവേശനം നല്‍കിക്കൊണ്ടാണ് ഓഫറുകള്‍ ആരംഭിച്ചത്. ഇലക്‌ട്രോണിക്‌സ്, ഫാഷൻ ഉൽപ്പന്നങ്ങൾ മുതൽ വീട്ടിലെ അവശ്യവസ്തുക്കൾ വരെയുള്ളവ അവിശ്വസനീയമായ വിലയിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഇവ വാങ്ങുന്നതിന് ആമസോൺ സ്മാർട്ട് ഓപ്ഷനുകളുകൾ ലഭ്യമാണ്. ആമസോൺ പേ ലേറ്റർ ഉപയോഗിച്ച് തടസ്സമില്ലാത്ത ഷോപ്പിംഗ് അനുഭവം ആസ്വദിക്കാം. 'നോ കോസ്റ്റ് ഇഎംഐ' ഓപ്‌ഷനുകളും ലഭ്യമാണ്. ഇത് വിൽപ്പനയെ കൂടുതൽ സ്വീകാര്യമാക്കുന്നുണ്ട്. പഴയതോ, ഉപയോഗിക്കാത്തതോ ആയ ഇനങ്ങൾ ഒഴിവാക്കി പുതിയ വാങ്ങുന്നതിന് 'എക്‌സ്‌ചേഞ്ച് ഓഫറുകളുമുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

പ്രൈം അംഗങ്ങൾക്ക് പതിവുപോലെ, ഈ മികച്ച ഡീലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് മുമ്പ് തുറന്നുകൊടുത്തിരിക്കുകയാണ് ആമസോൺ. ബാക്കിയുള്ളവർക്കു മുമ്പായി വിലക്കിഴിവുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇതിലൂടെ സാധിക്കും. പല ഉൽപ്പന്നങ്ങൾക്കും സൗജന്യ ഷിപ്പിംഗും ലഭിക്കും. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ചില ഉൽപ്പന്നങ്ങളോ ഡീലുകളോ ആമസോൺ പ്രൈം അംഗങ്ങൾക്ക് മാത്രമായി ലഭ്യമാക്കുന്നുണ്ട്.

സ്മാർട്ട് ടിവികൾ 65% വരെ കിഴിവോടെയാണ് വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നത്. വിവിധ ജനപ്രിയ ബ്രാൻഡുകളിലും വലുപ്പങ്ങളിലും ഉള്ള ടിവികൾ കുറഞ്ഞ വിലയിൽ നേടാനുള്ള അവസരമാണിത്. ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവ് ഉണ്ട്. റഫ്രിജറേറ്റർ വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ ഇതാണ് ബെസ്റ്റ് ടൈം. കാരണം, 55% വരെ കിഴിവോടെ റഫ്രിജറേറ്ററുകൾ സ്വന്തമാക്കാം. കൂടാതെ വാഷിംഗ് മെഷിനുകൾക്കും കിഴിവുണ്ട്. പ്രമുഖ ബ്രാന്ഡുകളുടെ ടോപ്പ്-ലോഡ്, ഫ്രണ്ട്-ലോഡ്, സെമി-ഓട്ടോമാറ്റിക് ഫീച്ചറുകൾ വരുന്ന വാഷിംഗ് മെഷിനുകൾക്ക് 60% വരെ കിഴിവുണ്ട്. ഡൈനിംഗ് ടേബിളുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 62% വരെ കിഴിവോടെ ഇവ ലഭ്യമാണ്.