Asianet News MalayalamAsianet News Malayalam

'ആപ്പിളിനേ താഴെയിട്ട് ആമസോൺ'; ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി വമ്പൻ തിരിച്ചുവരവ്

ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ആമസോൺ. ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി ആമസോൺ തിരിച്ചെത്തി. ആപ്പിൾ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. ആമസോണിന്റെ വിജയ കുതിപ്പിന്റെ കാരണം 
 

Amazon reclaimed world's most valued brand, Apple down to No 2
Author
First Published Jan 18, 2023, 1:46 PM IST

സാൻഫ്രാന്സിസ്കോ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി ആമസോൺ. ഈ വർഷം ബ്രാൻഡ് മൂല്യം 15 ശതമാനം ഇടിഞ്ഞ് 350.3 ബില്യൺ ഡോളറിൽ നിന്ന് 299.3 ബില്യൺ ഡോളറായി കുറഞ്ഞിട്ടും ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് എന്ന നിലയിൽ ആമസോൺ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതായി റിപ്പോർട്ട്.

ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ "ഗ്ലോബൽ 500 2023"  റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ മൂല്യവത്തായ ബ്രാൻഡുകളിൽ ആമസോൺ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ അതിന്റെ റേറ്റിംഗ് AAA + ൽ നിന്ന് AAA ലേക്ക് താഴ്ന്നു. ബ്രാൻഡ് മൂല്യം ഈ വർഷം 50 ബില്യൺ ഡോളറിലധികം ഇടിഞ്ഞു. ആമസോണിലെ ഉപഭോക്തൃ സേവനത്തെക്കുറിച്ചുള്ള അഭിപ്രായം ഇടിഞ്ഞതായി ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട് ചൂണ്ടിക്കാട്ടി. ഡെലിവറി സമയം കൂടിയത് ഉപഭോക്താക്കളെ നിരാശരാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഉപഭോക്താക്കൾ മറ്റുള്ളവർക്ക് ആമസോൺ ശുപാർശ ചെയ്യാനുള്ള സാധ്യത കുറയുകയും ചെയ്തു. 

ഇത് മാത്രമല്ല കൊവിഡ് 19 അവസാനിച്ചതോടെ ആളുകൾ ഓൺലൈൻ ഷോപ്പിംഗ് അവസാനിപ്പിച്ച് സ്റ്റോറുകളിൽ നേരിട്ടെത്തി വാങ്ങൽ നടത്താൻ ആരംഭിച്ചതും തിരിച്ചടിയായിട്ടുണ്ട്. ഇത് ഒരു പരിധിവരെ ഓൺലൈൻ വിൽപ്പനയെ ബാധിച്ചു. 

അതേസമയം, ലോകത്തിലെ ഏറ്റവും മൂല്യവത്തായ രണ്ടാമത്തെ ബ്രാൻഡായി ആപ്പിൾ പിന്തള്ളപ്പെട്ടു. ആപ്പിളിന്റെ ബ്രാൻഡ് മൂല്യം 16 ശതമാനം ഇടിഞ്ഞ് 355.1 ബില്യണിൽ നിന്ന് 297.5 ബില്യൺ ഡോളറായി.വിതരണ ശൃംഖലയിലെ തടസങ്ങളും വരുമാനത്തിലുണ്ടായ ഇടിവും ഈ വർഷത്തെ ബ്രാൻഡ് മൂല്യത്തിലുണ്ടായ ഇടിവും ആപ്പിളിനെ രണ്ടാം സ്ഥാനത്തെത്തിച്ചു. 

ബ്രാൻഡ് ഫിനാൻസിന്റെ റാങ്കിംഗിൽ സ്‌നാപ്ചാറ്റും ട്വിറ്ററും പുറത്തായി. സാംസങ് ഗ്രൂപ്പ് ബ്രാൻഡ് മൂല്യം 7 ശതമാനം കുറഞ്ഞ് 99.7 ബില്യൺ ഡോളറിലെത്തി. ഫേസ്ബുക്ക് 42 ശതമാനം കുറഞ്ഞ് 59.0 ബില്യൺ ഡോളറിലെത്തി,  വീചാറ്റ് (2 ശതമാനം കുറഞ്ഞ് 59.0 ബില്യൺ ഡോളറിലെത്തി. 

അതേസമയം, ഇൻസ്റാഗ്രാമിന്റെ ബ്രാൻഡ് മൂല്യം 42 ശതമാനം ഉയർന്ന് 47.4 ബില്യൺ ഡോളറിലെത്തി. ലിങ്ക്ഡ്ഇനും 49 ശതമാനം ഉയർന്നു. ഇലക്‌ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ബ്രാൻഡ് മൂല്യം 44 ശതമാനം ഉയർന്ന് 66.2 ബില്യൺ ഡോളറിലെത്തി

ഇന്ത്യയിൽ നിന്ന്, ടാറ്റ ഗ്രൂപ്പിന്റെ ബ്രാൻഡ് മൂല്യ റാങ്കിംഗ് കഴിഞ്ഞ വർഷം 78 ൽ നിന്ന് 69 ആയി ഉയർന്നു.ഇന്ത്യൻ ഐടി സേവന കമ്പനികളിൽ ഇൻഫോസിസിന്റെ ബ്രാൻഡ് മൂല്യം  158ൽ നിന്ന് 150ാം സ്ഥാനത്തേക്ക് കുതിച്ചു. 2020 മുതൽ ഇൻഫോസിസിന്റെ ബ്രാൻഡ് മൂല്യത്തിൽ 84 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട് പറയുന്നു.
 

Follow Us:
Download App:
  • android
  • ios