ആദ്യ മൂന്ന് കുടുംബ ബിസിനസുകളുടെയും മൂല്യം ഫിലിപ്പീൻസിന്റെ ജിഡിപിക്ക് തുല്യമാണ്. 

ന്ത്യയിലെ ഏറ്റവും മൂല്യമുള്ള കുടുംബ ബിസിനസ് ഏതാണ്? 2025 ൽ ഏറ്റവും മൂല്യവത്തായ കുടുംബ ബിസിനസുകളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാമതെത്തിയിരിക്കുന്നത് അംബാനി കുടുംബമാണ്. ഹുറുൺ ഇന്ത്യയുടെ കണക്ക് പ്രകാരം 28.2 ലക്ഷം കോടി രൂപയുടെ മൂല്യമാണുള്ളത്. അതായത് ഇന്ത്യയുടെ ജിഡിപിയുടെ പന്ത്രണ്ടിലൊന്ന്!

6.5 ലക്ഷം കോടി രൂപയുടെ മൂല്യവുമായി കുമാർ മംഗലം ബിർള കുടുംബം രണ്ടാം സ്ഥാനാണ്. 5.7 ലക്ഷം കോടി രൂപയുമായി ജിൻഡാൽ കുടുംബം മൂന്നാം സ്ഥാനത്തുമുണ്ട്. ഈ മൂന്ന് കുടുംബ ബിസിനസുകളുടെയും മൂല്യം 471 ബില്യൺ ഡോളറാണ് അതായത് 40.4 ലക്ഷം കോടി രൂപ. ഫിലിപ്പീൻസിന്റെ ജിഡിപിക്ക് തുല്യമാണ് ഇതെന്ന ചൂണ്ടിക്കാട്ടപ്പെടുമ്പോഴാണ് ഇവരുടെ വലിപ്പം വ്യക്തമാകുക.

നാലാം സ്ഥാനത്ത് ബജാജ് കുടുംബമാണ്. 1926 ൽ സ്ഥാപിതമായ ബജാജ് 5.6 ലക്ഷം കോടി മൂല്യമുള്ളതാണ്. അഞ്ചാം സ്ഥാനത്താണ് മഹീന്ദ്ര കുടുംബം. 5.4 ലക്ഷം കോടിയാണ് മൂല്യം. ആറാം സ്ഥാനത്ത്, 4.7 ലക്ഷം കോടി മൂല്യവുമായി നാടാർ കുടുംബമാണ്. മുരുഗപ്പ കുടുംബം ഏഴാം സ്ഥാനത്തൊണ്. റിഷാദ് പ്രേംജിയുടെ നേതൃത്വത്തിലുള്ള വിപ്രോ 2.8 ലക്ഷം കോടിയുമായി എട്ടാം സ്ഥാനത്തെത്തി. അനിൽ അഗർവാൾ കുടുംബം 2.6 ലക്ഷം കോടിയുമായി ഒമ്പതാം സ്ഥാനത്തെത്തി, ഷ്യൻ പെയിന്റ്സ് പ്രതിനിധീകരിക്കുന്ന ഡാനി, ചോക്‌സി, വകിൽ കുടുംബങ്ങൾ 2.2 ലക്ഷം കോടിയുമായി ആദ്യ പത്തിൽ ഇടം നേടി.

ഫോർബ്‌സ് റിപ്പോർട്ട് പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനിയുടെ ആസ്തി 103.7 ബില്യൺ യുഎസ് ഡോളറാണ്. വിപണി മൂലധനം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്ഥാപനമാണ് റിലയൻസ്. ഓഗസ്റ്റ് 12 ലെ കണക്കനുസരിച്ച് അതിന്റെ വിപണി മൂലധനം 18.69 ലക്ഷം കോടി രൂപയാണ്.