Asianet News MalayalamAsianet News Malayalam

'ഇത് ഞങ്ങളുടെ അമൂല്‍ അല്ല, ഞങ്ങളുടെ അമൂല്‍ ഇങ്ങനെ അല്ല; എഐ തന്ന പണിയിൽ ഞെട്ടി അമൂല്‍

പുതിയ ചീസ് ബ്രാൻഡ് അവതരിപ്പിക്കുമെന്ന സോഷ്യൽ മീഡിയ അഭ്യൂഹങ്ങൾ അമുൽ തള്ളിക്കളഞ്ഞു.

Amul issued a clarification that the image is AI-generated and not a product
Author
First Published Dec 22, 2023, 4:39 PM IST

ര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് ധാരാളം തട്ടിപ്പുകള്‍ നടക്കുന്ന കാലമാണ്. എഐ കാരണം പണികിട്ടിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നായ അമുല്‍. തങ്ങള്‍ പുറത്തിറക്കണമെന്ന് വിചാരിക്കുക പോലും ചെയ്യാത്തൊരു ഉല്‍പ്പന്നത്തിന്റെ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് നിര്‍മിക്കുകയും, അത് വലിയ ട്രെന്‍റാവുകയും ചെയ്ത ഞെട്ടലിലാണ് അമൂല്‍. മഞ്ഞ പാക്കറ്റിന് മുകളിൽ അമുൽ എന്നും "ശരം" എന്ന് വലിയ അക്ഷരത്തിലും  തുടർന്ന് "ചീസും" എന്നും എഴുതിയിരിക്കുന്നു. ഹിന്ദിയിലും ഉറുദു ഭാഷയിലും "ശരം" എന്നാൽ ലജ്ജ എന്നാണ് അർത്ഥം. ചിത്രത്തിൽ "ശരം നാം കി ചീസ് നഹി ഹൈ" എന്ന വാചകവും അടങ്ങിയിരിക്കുന്നു. "നാണക്കേട് പോലെ വേറൊന്നുമില്ല'' എന്നാണ് ഇതിന്റെ അർത്ഥം.

പുതിയ ചീസ് ബ്രാൻഡ് അവതരിപ്പിക്കുമെന്ന സോഷ്യൽ മീഡിയ അഭ്യൂഹങ്ങൾ അമുൽ തള്ളിക്കളഞ്ഞു. എഐ ഉപയോഗിച്ചാണ് പായ്ക്ക് വികസിപ്പിച്ചതെന്നും  ബ്രാൻഡ് നാമം മോശമായി ഉപയോഗിക്കുന്നതും അമുൽ പറഞ്ഞു. ചിത്രത്തിലെ പായ്ക്ക് തങ്ങളുടെ ചീസ് അല്ലെന്നും അമുൽ വ്യക്തമാക്കി.  നേരത്തെ അമൂലിനെതിരെ വ്യാജ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിരുന്നു. അമുൽ ലസ്സിയുടെ ചില പായ്ക്കറ്റുകളിൽ ഫംഗസ് ഉണ്ടെന്ന് ആരോപിച്ച് ഒരു   വീഡിയോയാണ് അന്ന് പുറത്തിറക്കിയത്.  

1946-ൽ   സഹകരണ സ്ഥാപനമായി ആരംഭിച്ച അമുൽ, ഇന്ന് ഇന്ത്യയിലെ പ്രമുഖ ഡയറി ബ്രാൻഡാണ് . 50-ലധികം രാജ്യങ്ങളിൽ അമുൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. അമൂലിന് 55,000 കോടി രൂപയുടെ വിറ്റുവരവുണ്ട്,  

Latest Videos
Follow Us:
Download App:
  • android
  • ios