കുട്ടികാലം മുതലുള്ള സുഹൃത്ത്, അനന്ത് അംബാനി രാധിക മർച്ചന്റ് പ്രണയം തുടങ്ങിയത് എങ്ങനെ  

രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകനാണ് അനന്ത് അംബാനി. കഴിഞ്ഞ വർഷമായിരുന്നു അനന്ത് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന അവരുടെ 'ലോ-കീ റോക്ക' ചടങ്ങ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. പിന്നീട് രാജ്യം കണ്ട വലിയൊരു വിരുന്നാണ് അംബാനി ഒരുക്കിയത്. വ്യവസായികളും ബോളിവുഡ് താരങ്ങളും ചടങ്ങിന് എത്തിയിരുന്നു. ആരെയാണ് അനന്ത് അംബാനി വിവാഹം ചെയ്യുന്നത്? കുട്ടിക്കാലം മുതൽ സുഹൃത്തായിരുന്ന രാധിക മർച്ചന്റ ആണ് പ്രതിശ്രുത വധു. അനന്തിന്റെയും രാധികയുടെയും പ്രണയകഥയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

2018 ൽ, ആണ് അനന്ത് അംബാനിയും രാധിക മർച്ചന്റും ഒരുമിച്ചുള്ള ആദ്യ ചിത്രം പങ്കിട്ടത്. അന്ന് പോസ്റ്റ് വൈറലായിരുന്നു. കുട്ടിക്കാലം മുതൽ അനന്തിന്റെ കളികൂട്ടുകാരിയായിരുന്നു രാധിക. പ്രണയവും പറഞ്ഞ് വര്ഷങ്ങള്ക്ക് ശേഷമാണ് ഇരുവരും ഇതിനെ കുറിച്ച് പ്രതികരിക്കുന്നത്. ഒരുമിച്ച് നിരവധി പൊതുവേദികളിൽ ശേഷം അനന്തും രാധികയും എത്തി. 2018-ൽ ഇഷ അംബാനി-ആനന്ദ് പിരാമൽ വിവാഹത്തിലും 2019-ൽ ആകാശ് അംബാനി-ശ്ലോക മേത്തയുടെ വിവാഹത്തിലും രാധിക മർച്ചന്റ് പങ്കെടുത്തിരുന്നു.

കോടീശ്വരനായ വീരേൻ മെർച്ചന്റിന്റെയും ഷൈല മെർച്ചന്റിന്റെയും മകളാണ് രാധിക മെർച്ചന്റ്. നൂതന ഓൺലൈൻ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ എൻകോർ ഹെൽത്ത്‌കെയറിന്റെ സിഇഒയാണ് വീരേൻ മെർച്ചന്റ്. . ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാളായ അദ്ദേഹം എൻകോർ നാച്ചുറൽ പോളിമർ പ്രൈവറ്റ് ലിമിറ്റഡ്, എൻകോർ ബിസിനസ് സെന്റർ പ്രൈവറ്റ് ലിമിറ്റഡ്, എൻകോർ പോളിഫ്രാക് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ZYG ഫാർമ പ്രൈവറ്റ് ലിമിറ്റഡ്, സായിദർശൻ ബിസിനസ് സെന്റർസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടർ കൂടിയാണ്.

ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ രാധിക മർച്ചന്റ് ബോർഡ് ഓഫ് എൻകോർ ഹെൽത്ത്‌കെയറിന്റെ ഡയറക്ടറാണ്. ക്ലാസിക്കൽ നർത്തകി കൂടിയാണ് രാധിക. ഈ വർഷമാദ്യം മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ വെച്ച് രാധിക മർച്ചന്റിന്റെ അരങ്ങേറ്റ ചടങ്ങ് അംബാനിമാർ നടത്തിയിരുന്നു. 8 വർഷത്തോളം ഭരതനാട്യം പരിശീലിച്ചതിന് ശേഷമുള്ള അവളുടെ ആദ്യ സ്റ്റേജ് പ്രകടനമായിരുന്നു അത്.