അനന്ത് അംബാനി-രാധിക മർച്ചൻ്റ് വിവാഹ ക്ഷണക്കത്തിൻ്റെ ചിത്രം എൻഐ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് പ്രകാരം, ജൂലൈ 12-ന് ചടങ്ങുകൾ ആരംഭിക്കും.

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മെർച്ചൻ്റുമായുള്ള വിവാഹം ജൂലൈ 12 ന് മുംബൈയിൽ വെച്ച് നടക്കും. ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ പരമ്പരാഗത ഹിന്ദു മതാചാര പ്രകാരമായിരിക്കും വിവാഹ ചടങ്ങുകൾ. 

അനന്ത് അംബാനി-രാധിക മർച്ചൻ്റ് വിവാഹ ക്ഷണക്കത്തിൻ്റെ ചിത്രം എൻഐ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് പ്രകാരം, ജൂലൈ 12-ന് ചടങ്ങുകൾ ആരംഭിക്കും. 'ശുഭ് വിവാഹ' ചടങ്ങ് എന്നാണ് ആദ്യ ദിവസത്തെ ചടങ്ങിന്റെ പേര്. അടുത്ത ദിവസം, ജൂലൈ 13-ന് 'ശുഭ ആശിർവാദ്' ജൂലൈ 14-ന് വിവാഹ സൽക്കാരം. വിവാഹത്തിന് എത്തുന്ന അതിഥികൾ പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കാൻ ക്ഷണക്കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. വിവാഹ സൽക്കാരത്തിന് "ഇന്ത്യൻ ചിക്" തീം അനുസരിച്ച് വസ്ത്രം ധരിക്കാൻ അതിഥികൾക്ക് നിർദേശമുണ്ട്. 

Scroll to load tweet…

അതേസമയം, അനന്ത് അംബാനിയുടെ രണ്ടാമത്തെ പ്രീ വെഡിങ് പാർട്ടി രണ്ട് ദിവസമായി തുടങ്ങിയിട്ട്. ഇത്തവണ ക്രൂയിസിൽ വെച്ചാണ് ആഘോഷം. മെയ് 28 ന് ഇറ്റലിയിൽ നിന്ന് ആരംഭിക്കുന്ന ക്രൂയിസ് 2365 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കും. ഈ ആഘോഷത്തിനായി മൊത്തം 800 അതിഥികളെ ആണ് മുകേഷ് അംബാനി ക്ഷണിച്ചത് എന്നാണ് റിപ്പോർട്ട്. അതിഥികളുടെ താമസം മുതൽ ഭക്ഷണം വരെയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ 600 സ്റ്റാഫ് അംഗങ്ങൾ ഈ ക്രൂയിസ് കപ്പലിൽ ഉണ്ടാകും

 സൽമാൻ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, എംഎസ് ധോണി, രൺവീർ സിംഗ്, സാറാ അലി ഖാൻ, സഹോദരൻ ഇബ്രാഹിം ഖാൻ, കരീന കപൂർ ഖാൻ, ജാൻവി കപൂർ, അച്ഛൻ ബോണി കപൂർ, അനന്യ പാണ്ഡെ, കരൺ ജോഹർ, ദിഷ പടാനി തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്