റിലയൻസിൽ രണ്ട് വർഷം മുൻപ് തന്നെ തലമുറമാറ്റം നടന്നിരുന്നു. തന്റെ ബിസിനസ്സ് ഭാരങ്ങൾ മുകേഷ് അംബാനി മക്കളിലേക്ക് ഇറക്കിവെച്ചിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി മക്കൾക്ക് എത്രയായിരിക്കും ശമ്പളം നൽകുക? പലപ്പോഴും ഈ ചോദ്യം ഉയരാറുണ്ടെങ്കിലും മൂന്ന് മക്കളെയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കിയെങ്കിലും മൂവര്‍ക്കും ശമ്പളമൊന്നും നല്‍കില്ല എന്നതായിരുന്നു ഇതുവരെയുള്ള അവസ്ഥ. എന്നാൽ ഇപ്പോൾ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി റിലയൻസ് ഇൻഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായതോടെ വാർഷിക ശമ്പളം 10-20 കോടി രൂപ ലഭിക്കും. കൂടാതെ, കമ്പനിയുടെ ലാഭത്തിൽ കമ്മീഷൻ ഉൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളും ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഓഹരി ഉടമകള്‍ക്ക് അയച്ച പ്രമേയത്തിലാണ് ഇക്കാര്യം കമ്പനി വിശദമാക്കിയിരിക്കുന്നത്.
റിലയൻസിൽ രണ്ട് വർഷം മുൻപ് തന്നെ തലമുറമാറ്റം നടന്നിരുന്നു. തന്റെ ബിസിനസ്സ് ഭാരങ്ങൾ മുകേഷ് അംബാനി മക്കളിലേക്ക് ഇറക്കിവെച്ചിരുന്നു. തിന്റെ ഭാഗമായി, മക്കളായ ആകാശ്, ഇഷ, അനന്ത് എന്നിവരെ 2023 ൽ എണ്ണ-ടെലികോം-റീട്ടെയിൽ കമ്പനിയിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിച്ചു. നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർമാരായതിനാൽ, മൂവർക്കും ഇതുവരെ ശമ്പളത്തിന് അർഹതയില്ലായിരുന്നു, 2023-24 സാമ്പത്തിക വർഷത്തിൽ ഓരോരുത്തർക്കും 4 ലക്ഷം രൂപ സിറ്റിംഗ് ഫീസും 97 ലക്ഷം രൂപ ലാഭത്തിന് കമ്മീഷനും മാത്രമാണ് നൽകിയത്. എന്നാൽ, മൂവരിൽ ഇളയവൻ അനന്ത്, ഈ വർഷം ഏപ്രിലിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി. ഇതോടെയാണ് അനന്തിന് ശമ്പളം ലഭിക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും 2020 - 21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനിയില്‍ നിന്ന് ശമ്പളം വാങ്ങാറില്ല. 2014ല്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ കമ്പനി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2022 - 23 സാമ്പത്തിക വര്‍ഷത്തില്‍ (2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ) മാത്രം മീറ്റിങുകളില്‍ പങ്കെടുക്കാനുള്ള സിറ്റിങ് ഫീസായി ആറ് ലക്ഷം രൂപയും കമ്മീഷനായി രണ്ട് കോടി രൂപയുമാണ് നിത അംബാനി വാങ്ങിയത്. നിത അംബാനിയെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നിശ്ചയിച്ചിരുന്ന അതേ വ്യവസ്ഥകളില്‍ തന്നെയാണ് മൂന്ന് മക്കളെയും കമ്പനി ബോര്‍ഡിന്റെ ഭാഗമാക്കിയിരിക്കുന്നത്. 2023 ലാണ് മുകേഷ് അംബാനി തന്റെ മൂന്ന് മക്കളെയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ഒപ്പം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി കമ്പനിയുടെ ചെയര്‍മാന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പദവികള്‍ താന്‍ തന്നെ വഹിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത തലമുറ നേതൃത്വത്തെ ശാക്തീകരിക്കുകയും കമ്പനിയുടെ വളര്‍ച്ചയ്ക്കായി പര്യാപ്തമാക്കുകയും ചെയ്യുകയെന്ന ദൗത്യമാണ് ഈ കാലയളവില്‍ തനിക്ക് നിര്‍വഹിക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


