അനന്ത് അംബാനിക്ക് ഇതെന്തുപറ്റി.. ഇന്ത്യയിലെ ഏറ്റവും വിലയേറിയ എസ്‌യുവിയാണ് റോൾസ്-റോയ്‌സ് കള്ളിനൻ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് അനന്തിന്റെ യാത്ര  

ന്ത്യയിലെ ഏറ്റവും വലിയ ധനികരിൽ രണ്ടാമനാണ് മുകേഷ് അംബാനി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. ആഡംബരപൂർണമായ ജീവിതശൈലികൊണ്ട് പലപ്പോഴും അംബാനി കുടുംബത്തിലുള്ളവർ വാർത്തകളിൽ നിറയാറുണ്ട്. അംബാനി കുടുംബത്തിലുള്ളവർ യാത്ര ചെയ്യുമ്പോൾ സുരക്ഷാ കാറുകളുടെ നീണ്ട വാഹനവ്യൂഹം ഒപ്പമുണ്ടാകും മാത്രമല്ല വളരെ ചെലവേറിയ ആഡംബര കാറുകളിൽ ആണ് ഇവരുടെ സഞ്ചാരം. രാജ്യത്തെ ഏറ്റവും ചെലവേറിയ വസതിയായ ആന്റലിയയിൽ ആണ് അംബാനി കുടുംബം താമസിക്കുന്നത്. 15000 കോടി രൂപ വിലമതിക്കുന്ന വീടിന്റെ പാർക്കിംഗ് ഏരിയയിൽ കോടികൾ വിലമതിക്കുന്ന കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

 മുകേഷ് അംബാനി ‘ബോംബ് പ്രൂഫ്’ മെഴ്‌സിഡസ് ബെൻസ് എസ് 680 ഗാർഡ് സെഡാനിലാണ് യാത്ര ചെയ്യുന്നതെങ്കിലും, അനന്ത് അംബാനി പലപ്പോഴും റോൾസ് റോയ്‌സ് കള്ളിനൻ എസ്‌യുവികളിലൊന്നിലാണ് യാത്ര ചെയ്യാറുണ്ടായിരുന്നത്. എന്നാൽ ഈയിടെയായി റോൾസ് റോയ്‌സ് കള്ളിനനേക്കാൾ താരതമ്യേന വിലകുറഞ്ഞ റേഞ്ച് റോവർ എസ്‌യുവിയിലാണ് അനന്ത് അംബാനി യാത്ര ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും വിലയേറിയ എസ്‌യുവിയാണ് റോൾസ്-റോയ്‌സ് കള്ളിനൻ. എട്ട് കോടിയിലധികമാണ് ഈ കാറിന്റെ വില. എന്നാൽ അനന്ത് അംബാനി ഇപ്പോൾ യാത്ര ചെയ്യുന്ന റേഞ്ച് റോവർ എസ്‌യുവിയുടെ വില മൂന്ന് കോടിയോളം മാത്രമാണ്. 

വാഹന പ്രേമിയായ അനന്തിന് വിവാഹ നിശ്ചയത്തിന് മുകേഷ് അംബാനി സമ്മാനമായി നൽകിയതും ആഡംബര കാർ ആയിരുന്നു. ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അനന്ത് അംബാനി ഇപ്പോൾ റിലയൻസ് ന്യൂ എനർജി ബിസിനസ് കൈകാര്യം ചെയ്യുന്നു.