സ്മാര്‍ട്ട് വാച്ചിന്‍റെ ചരക്ക് നീക്കത്തില്‍ മുന്‍ വര്‍ഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 48 ശതമാനത്തിന്‍റെ വളര്‍ച്ച പ്രകടമാക്കിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

മുംബൈ: 2019 ലെ ആദ്യപാദത്തിലെ സ്മാര്‍ട്ട്ഫോണ്‍ ചരക്ക് നീക്കത്തില്‍ ആഗോളതലത്തില്‍ ആപ്പിള്‍ വാച്ച് മുന്നില്‍. കൗണ്ടര്‍ പോയിന്‍റ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

സ്മാര്‍ട്ട് വാച്ചിന്‍റെ ചരക്ക് നീക്കത്തില്‍ മുന്‍ വര്‍ഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 48 ശതമാനത്തിന്‍റെ വളര്‍ച്ച പ്രകടമാക്കിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചരക്ക് നീക്കത്തില്‍ സാംസംഗ്, ഫിറ്റ്ബിറ്റ്, വാവെയ് തുടങ്ങിയ ബ്രാന്‍ഡുകള്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലാണ്. മൊത്തം ചരക്ക് നീക്കത്തിന്‍റെ 38.5 ശതമാനം വിഹിതമാണ് ആപ്പിള്‍ വാച്ചിനുളളത്. 

ചരക്ക് നീക്കത്തില്‍ സാംസംഗിന് 11.1 ശതമാനം വിഹിതമുണ്ട്. ചൈനീസ് ബ്രാന്‍ഡായ ഇമൂവിനാണ് മൂന്നാം സ്ഥാനം.