ഒരു ഭവനവായ്പ എടുക്കാന്‍ അനുയോജ്യമായ ക്രെഡിറ്റ് സ്കോര്‍ എത്രയായിരിക്കണം എന്ന് പരിശോധിക്കാം.
ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറച്ചതോടെ, ഭവനവായ്പയുടെ പ്രതിമാസ തിരിച്ചടവുകളും കുറയാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പലരും ഒരു വീട് വയ്ക്കാനോ വാങ്ങാനോ ഭവനവായ്പ എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടായിരിക്കും. അപ്പോഴാണ് ക്രെഡിറ്റ് സ്കോറും പരിഗണനാ വിഷയമാകുന്നത്. ഒരു ഭവനവായ്പ എടുക്കാന്‍ അനുയോജ്യമായ ക്രെഡിറ്റ് സ്കോര്‍ എത്രയായിരിക്കണം എന്ന് പരിശോധിക്കാം.
സാധാരണയായി, ഒരു ഭവനവായ്പാ അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കുന്നതിന് ഒരാള്‍ക്ക് 650 നും 700 നും ഇടയില്‍ സ്കോര്‍ ഉണ്ടായിരിക്കണം. ഒരു നല്ല സ്കോര്‍ എന്നത് 750 അല്ലെങ്കില്‍ അതില്‍ കൂടുതലാണ്
1. 750 ല്‍ കൂടുതലാകുമ്പോള്‍: കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന സാധ്യത.
2. 700 നും 749 നും ഇടയില്‍: വായ്പ ലഭിക്കും, പക്ഷേ അല്‍പ്പം ഉയര്‍ന്ന പലിശ നിരക്കുകള്‍ നല്‍കേണ്ടിവരും
3. 650 നും 699 നും ഇടയില്‍: ഉയര്‍ന്ന പലിശ നിരക്കുകളും കര്‍ശനമായ നിബന്ധനകളും ഉള്ള വായ്പ അനുവദിക്കപ്പെട്ടേക്കും
4. 650 നും താഴെ: വായ്പ ലഭിക്കുന്നത് ബുദ്ധിമുട്ടാണ്; വായ്പ ലഭിക്കുന്നത് സഹ-അപേക്ഷകനെയോ ഉയര്‍ന്ന ഡൗണ്‍ പേയ്മെന്‍റോ ആവശ്യപ്പെട്ടേക്കാം.
ഭവന വായ്പ ലഭിക്കാനുള്ള സാധ്യതകള്‍ എങ്ങനെ മെച്ചപ്പെടുത്താം
ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നത് തന്നെയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താന്‍ ഉള്ള പോംവഴികളിവയാണ്.
1. പേയ്മെന്‍റുകള്‍ വൈകുന്നത് സ്കോറിനെ ബാധിക്കുന്നതിനാല്‍ ഇഎംഐകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കൃത്യസമയത്ത് അടയ്ക്കണം.
2. ക്രെഡിറ്റ് വിനിയോഗം 30 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തുക. 3. ഒരേസമയം ഒന്നിലധികം വായ്പകള്‍ക്ക് അപേക്ഷിക്കുന്നത് ഒഴിവാക്കുക.
4. സിബില്‍ റിപ്പോര്‍ട്ട് പരിശോധിക്കുക.
