Asianet News MalayalamAsianet News Malayalam

പോയി മൂഡ് പോയി! നിങ്ങളും ഇങ്ങനെയാണോ? ഇന്ത്യയിലെ ജോലിക്കാരെ കുറിച്ച് സർവേ പറയുന്നത്!

ജീവനക്കാരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുക്കൽ കൂടുകയും, പെർഫോമൻസിനെ ബാധിക്കുകയും ചെയ്യും

Are you like this too ppp What the Survey Says About Employees in India
Author
First Published Sep 17, 2023, 7:43 PM IST

ന്ത്യൻ ജീവനക്കാരിൽ പകുതിയിലധികം പേർക്കും ജോലിയോട് മടുപ്പെന്ന് സർവ്വെ റിപ്പോർട്ട്. ഇതിൽ 60 ശതമാനത്തിലധികം പേരും തങ്ങളുടെ സഹപ്രവർത്തകർ സമ്മർദ്ദം അനുഭവിക്കുന്നതായും തിരിച്ചറിഞ്ഞി‍ട്ടുണ്ട്. ഓൺ ആൻഡ് ടെലുസ് ഹെൽത്തിന്റെ ഏഷ്യൻ മെന്റൽ ഹൽത്ത് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൂടാതെ, ഇന്ത്യയിലെ അധ്വാനിക്കുന്ന ജനസംഖ്യയുടെ 43 ശതമാനത്തിലധികം പേരും  ഉത്കണ്ഠയോ വിഷാദമോ ഒറ്റപ്പെടലോ അനുഭവിക്കുന്നവരാണെന്നും, 12 ഏഷ്യൻ രാജ്യങ്ങളിലായി താമസിക്കുന്ന 13,000 തൊഴിലാളികളിൽ നടത്തിയ  സർവ്വേ റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ മെന്റൽ ഹെൽത്ത് ഇൻഡക്സ് സ്കോർ 64 ആണ്. 80-ന് മുകളിലുള്ള ഒരു സൂചിക ഓപ്‌ഷണലായി കണക്കാക്കുന്നു. മെന്റൽ ഹെൽത്ത് ഇൻഡക്സ് സ്കോർ 50-നും 79-നും ഇടയിലുള്ളതാണെങ്കിൽ സമ്മർദ്ദം അനുഭവിക്കുന്നവരായി കണക്കാക്കുകയും അതിൽ  താഴെയാണെങ്കിൽ വിഷമാവസ്ഥയിലായതായി കണക്കാക്കുകയും ചെയ്യുന്നു.

ഇന്ത്യക്കാരുടെ മാനസികാരോഗ്യം മോശമായതിനാൽ പകുതിയിലധികം പേർക്കും ജോലിയിൽ കാര്യക്ഷമമായി പ്രവർത്തിക്കാനാവുന്നില്ല. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്  ബുദ്ധിമുട്ടാണെന്ന് 45 ശതമാനത്തിലധികം പേർ പറയുന്നു. പകുതിയിലധികം ജീവനക്കാർ ഉൽപ്പാദനക്ഷമതാ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.

Read more: ദുബായിലെത്തിയ മലയാളി മെന്റലിസ്റ്റിന്റെ 12 ലക്ഷത്തിന്റെ വസ്തുക്കൾ വിമാനത്തിൽ നഷ്ടമായി, സ്റ്റേജ് ഷോയും മുടങ്ങി

ജീവനക്കാരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുക്കൽ കൂടുകയും, പെർഫോമൻസിനെ ബാധിക്കുകയും ചെയ്യും. സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ മൂലം ഉത്പാദന ക്ഷമതയില്‍ ആഗോള സമ്പദ് രംഗത്ത് പ്രതിവര്‍ഷം ഒരു ലക്ഷം കോടി ഡോളറിന്‌‍റെ ചെലവ് വരുമെന്നും കണക്കാക്കുന്നു. അതേസമയം പ്രായം കൂടിയവരാണഅ മാനസികാരോഗ്യത്തിൽ മുന്നിലെന്നും സർവെ വ്യക്തമാക്കുന്നുണ്ട്. 40 വയസ്സിന് താഴെയുള്ളവർക്ക് മാനസിക സമ്മർദ്ദം കൂടുതലാണെന്നും സർവ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios