ഇന്ത്യയിൽ ജീവനക്കാർ അനുഭവിക്കുന്ന മോശമായ തൊഴിൽ സാഹചര്യങ്ങളാണ് ഈ പോസ്റ്റ് പുറത്തു വന്നതോടെ റെഡ്ഡിറ്റിൽ ചർച്ചയാകുന്നത്. ഇന്ത്യയിലെ ജോലി സംസ്കാരം, മനുഷത്വം, സഹാനുഭൂതി എന്നീ വിഷയങ്ങിളിലുള്ള വ്യാപകമായ ചർച്ചകൾക്ക് പോസ്റ്റ് കാരണമായി.

ഫീസിൽ നിന്നും ആശുപത്രിയിലേക്ക് മുത്തശ്ശിയെ പരിചരിക്കാനെത്തിയതിന്റെ പേരിൽ ഒരു ദിവസത്തെ മുഴുവൻ ശമ്പളം നഷ്ടപ്പെട്ട അനുഭവം റെഡ്ഢിറ്റിൽ പങ്കുവെച്ച് ഒരു ഇന്ത്യൻ കമ്പനിയിലെ ജീവനക്കാരൻ. ജോലി ചെയ്യാൻ ഓഫീസിൽ എത്തിയെങ്കിലും മുത്തശ്ശിയെ ഐസിയുവിൽ പ്രവേശിപ്പിച്ചതോടെ ആശുപത്രിയിലേക്ക് പോകേണ്ട അടിയന്തര സാഹചര്യം വരികയും ഇതുകാരണം രാത്രി 9 മണിയുടെ ക്ലയന്റ് മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതിരിക്കുകയും ചെയ്തതിനാൽ, ഡയറക്ടർ എച്ച്ആറിനോട് ശമ്പളം കുറയ്ക്കാൻ ആവശ്യപ്പെട്ടെന്നാണ് പോസ്റ്റിൽ പറയുന്നത്. ജീവനക്കാരന്റെ പോസ്റ്റ് പുറത്തു വന്നതോടെ ഇന്ത്യയിലെ ജോലി സംസ്കാരം, മനുഷത്വം, സഹാനുഭൂതി എന്നീ വിഷയങ്ങിളിലുള്ള വ്യാപകമായ ചർച്ചകൾക്ക് കാരണമായി.

ഓഫീസിൽ നിന്ന് അടിയന്തരമായി ഇറങ്ങേണ്ടി വന്നെങ്കിലും ലോഗിൻ ചെയ്ത് ജോലി ചെയ്തിരുന്നു. എന്നാൽ രാത്രി വൈകിയുള്ള ക്ലയന്റ് മീറ്റിംഗ് നഷ്ടമായത് കമ്പനി ഡയറക്ടറുമായുള്ള തർക്കത്തിലേക്കും പെട്ടെന്നുള്ള ശമ്പളം വെട്ടിക്കുറയ്ക്കലിലേക്കും നയിച്ചതായി ജീവനക്കാരൻ പറഞ്ഞു. തിരക്കിനിടയിൽ ഒരു സഹപ്രവർത്തകനെ മാത്രമേ അറിയിച്ചുള്ളൂ എന്ന് ജീവനക്കാരൻ റെഡ്ഡിറ്റിൽ എഴുതി. മാനേജ്‌മെന്റിനെ അറിയിക്കാൻ മറന്നുപോയെന്ന് തന്റെ പോസ്റ്റിൽ സമ്മതിച്ചിട്ടുമുണ്ട്.

പോസ്റ്റ് ഇങ്ങനെയാണ്,

 "എന്റെ മുത്തശ്ശിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു, എനിക്ക് അടിയന്തിരമായി പോകേണ്ടിവന്നു, എങ്കിലും ഞാൻ ലോഗിൻ ചെയ്‌ത് ജോലി ചെയ്തിരുന്നു. എന്നാൽ, രാത്രി 9 മണിക്ക്, ക്ലയന്റുമായുള്ള ഒരു മീറ്റിംഗിൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. ഞാൻ മീറ്റിംഗിന് പങ്കെടുക്കാത്തതിനാൽ ഒരു ദിവസത്തെ ശമ്പളം കുറയ്ക്കാൻ ഡയറക്ടർ എച്ച്ആറിനോട് ആവശ്യപ്പെട്ടു. സാധാരണ വീട്ടിലേക്ക് വിളിക്കുന്നത് പോലെയുള്ള ഒരു ഫോൺ കോളായിരുന്നു അത്. പക്ഷെ മുത്തശ്ശിക്ക് തീരെ സുഖമില്ലെന്ന് അറിഞ്ഞു ഉടനെ ഓഫീസിൽ നിന്ന് ഇറങ്ങോണ്ടതായി വന്നു. എന്റെ സഹപ്രവർത്തകരിൽ ഒരാളെ ഞാൻ അറിയിച്ചിരുന്നെങ്കിലും, മാനേജ്‌മെന്റിനോട് അത് പറയാൻ കഴിഞ്ഞില്ല. രാത്രിയിൽ, ആശുപത്രിയിൽ ആയിരിക്കുമ്പോൾ തന്നെ, കമ്പനി ഡയറക്ടർ വിളിച്ചു. ക്ലയന്റ് മീറ്റിം​ഗിൽ പങ്കെടുക്കാത്തതിൽ ദേഷ്യപ്പെട്ടു. അദ്ദേഹം പറഞ്ഞതിനൊക്കെയുള്ള മറുപടി നൽകാൻ എനിക്ക് അറിയാമായിരുന്നു. പക്ഷെ കഴിഞ്ഞില്ല, കാരണം ഞാൻ ആശുപത്രിയിലായിരുന്നു. അതിനാൽ അദ്ദേഹം കയർത്തിട്ടും ക്ഷമയോടെയാണ് ഞാൻ മറുപടി നൽകിയത്. പിന്നീട് പത്ത് ദിവസത്തിന് ശേഷം, അതേ ക്ലയന്റിനായി പുലർച്ചെ 3:30 വരെ ഒരു മീറ്റിംഗിൽ തുടരേണ്ടിവന്നു. അന്ന് 16.5 മണിക്കൂർ ജോലി ചെയ്തു. കമ്പനിയുമായുള്ള ഒരു ബോണ്ട് കാരണം ഇപ്പോൾ രാജി സാധ്യമല്ല" ജീവനക്കാരൻ എഴുതി.

ഇന്ത്യയിൽ ജീവനക്കാർ അനുഭവിക്കുന്ന മോശമായ തൊഴിൽ സാഹചര്യങ്ങളാണ് ഈ പോസ്റ്റ് പുറത്തു വന്നതോടെ റെഡ്ഡിറ്റിൽ ചർച്ചയാകുന്നത്.