സെപ്റ്റംബറിൽ 13 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ഉത്സവ സീസണിൽ ബാങ്കുകളിൽ എത്തി നിരാശരാകാതെ അവധി ദിനങ്ങളെ കുറിച്ച് അറിഞ്ഞിരിക്കൂ
വ്യവസായികളാകട്ടെ ഉദ്യോഗസ്ഥരാകട്ടെ സാധാരണക്കാരാകട്ടെ, എല്ലാവരും ബാങ്ക് ഇടപാടുകൾ നടത്താറുണ്ട്. നിക്ഷേപത്തിനായും വായ്പയ്ക്കായും ബാങ്കുകളെ സമീപിക്കാറുണ്ട്. ഇഎംഐ അടവും പലരും നേരിട്ട് ബാങ്കിലെത്തി അടയ്ക്കാറുണ്ട്. എന്നാൽ ബാങ്ക് അവധികൾ അറിയാതെ പലരും ബാങ്കിലെത്തി ശേഷം നിരാശരാകാറുണ്ട്. ബിൽ പേയ്‌മെന്റും വായ്പ അടവും ഒന്നും അവസാന ദിനങ്ങളിലേക്ക് മാറ്റി വെക്കാതിരിക്കുക. ബാങ്കുകളിൽ എത്തുന്നതിനു മുൻപേ അവധി ദിനങ്ങൾ അറിഞ്ഞ് ധനകാര്യം ആസൂത്രണം ചെയ്യാം.
Read Also: നീലക്കടലിന് നടുവിലെ കൊട്ടാരം; അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ല
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിവസങ്ങളുടെ പട്ടിക പ്രകാരം സെപ്റ്റംബറിൽ 13 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും. ഇതിൽ ഞായർ അവധിയും രണ്ടാമത്തെയും നാലാമത്തെയും അവധി ദിനങ്ങളും ഉൾപ്പെടുന്നു. ഉത്സവ ദിനങ്ങളിലും ബാങ്കുകൾ അടഞ്ഞു കിടക്കും. എന്നാൽ , ഉത്സവം ആഘോഷിക്കുന്ന സംസ്ഥാനങ്ങളിലൊഴികെ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ബാങ്കുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതായത് ദേശീയ അവധി ദിവസങ്ങളിലും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മാത്രം രാജ്യത്തെ എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
മറ്റുള്ള പല ബാങ്ക് അവധികളും പ്രാദേശികമാണ്, അവ ഓരോ സംസ്ഥാനത്തിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും. സെപ്തംബറിലെ ബാങ്ക് അവധികൾ അറിയാം.
Read Also: റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വം തന്റെ കൈയിൽ തന്നെയെന്ന് മുകേഷ് അംബാനി
സെപ്തംബറിലെ ബാങ്കുകൾ അടയ്‌ക്കുന്ന അവധി ദിവസങ്ങളുടെ മുഴുവൻ ലിസ്റ്റ് ഇതാ:
സെപ്റ്റംബർ 1 - വ്യാഴം - ഗണേശ ചതുർത്ഥി രണ്ടാം ദിവസം- പനാജിയിൽ ബാങ്കുകൾക്ക് അവധി .
സെപ്റ്റംബർ 4 - ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 6 - ചൊവ്വ - കർമ്മ പൂജ - റാഞ്ചിയിൽ ബാങ്കുകൾക്ക് അവധി
സെപ്റ്റംബർ 7 - ബുധൻ - ഒന്നാം ഓണം - കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
സെപ്റ്റംബർ 8 - വ്യാഴം - തിരുവോണം കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
സെപ്റ്റംബർ 9 - വെള്ളി - ഇന്ദ്ര ജാത്ര സിക്കിമിൽ ബാങ്കുകൾക്ക് അവധി
സെപ്റ്റംബർ 10 - ശനി - രണ്ടാം ശനിയാഴ്ച, ശ്രീനാരായണ ഗുരു ഗുരുജയന്തി - കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
സെപ്റ്റംബർ 11 - ഞായർ - അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 18 - ഞായർ - അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 21 - ബുധൻ - ശ്രീനാരായണ ഗുരു സമാധി ദിനം - കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
സെപ്റ്റംബർ 24 - നാലാം ശനിയാഴ്ച: അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 25 - ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 26 - തിങ്കൾ - നവതാത്രി സ്‌ഥാപ്‌ന ജയ്‌പൂർ, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
