വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ അംഗീകാരമുള്ള ഈ കോഴ്സുകൾ പഠിക്കുന്നതിലൂടെ ഡിഗ്രി പഠനത്തിനു ശേഷം വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു മുതൽക്കൂട്ടായിരിക്കും.
ഡിഗ്രിക്ക് ശേഷം ജോലി അന്വേഷിച്ചിറങ്ങുന്ന ഓരോ ഉദ്യോഗാർത്ഥിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നൈപുണ്യമില്ലായ്മ. വേണ്ടത്ര വൈദഗ്ധ്യവും യോഗ്യതയും ഇല്ലാത്തതിനാൽ ആഗ്രഹിക്കുന്ന ജോലികളിൽ നിന്നും പലപ്പോഴും പിന്തള്ളപ്പെടുന്ന അവസ്ഥയിലാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും. അതുകൊണ്ടുതന്നെ ഡിഗ്രിക്ക് ശേഷം ഒരു പ്രൊഫഷണൽ സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ വീണ്ടും വർഷങ്ങൾ ചെലവഴിക്കേണ്ട അവസ്ഥയാണ് ഇന്നത്തെ കുട്ടികൾക്കുള്ളത്. അതിനേറ്റവും മികച്ചൊരു പോം വഴിയാണ് അന്താരാഷ്ട്ര അംഗീകാരമുള്ള കോമേഴ്‌സ് പ്രൊഫഷണൽ യോഗ്യതകൾ ഡിഗ്രിയോടൊപ്പം തന്നെ നേടിയെടുക്കുക എന്നത്. ACCA , CA, CMA USA തുടങ്ങിയ കോഴ്സുകൾ ഡിഗ്രിയോടൊപ്പം ഓൺലൈനായി പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് ലോകോത്തര അക്കാദമിക് ഘടന ഉറപ്പു നൽകുന്ന Elance.
വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ അംഗീകാരമുള്ള ഈ കോഴ്സുകൾ പഠിക്കുന്നതിലൂടെ ഡിഗ്രി പഠനത്തിനു ശേഷം വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു മുതൽക്കൂട്ടായിരിക്കും. കേരളത്തിൽ നിന്നുമാത്രം ലക്ഷങ്ങൾ വിദേശ പഠനത്തിനായി പോകുന്ന ഇക്കാലത്ത് ഒരു ജോലി നേടി പുറത്തേക്ക് പോകാനുള്ള സുവർണാവസരമാണ് ഈ കോഴ്സുകൾ ഓൺലൈനായി പഠിക്കുന്നതുവഴി കുട്ടികൾക്ക് ലഭിക്കുക. ഇലാന്‍സ് നല്‍കുന്ന ACCA, CMA USA, CA കോഴ്സുകളെപറ്റിയും ഓൺലൈനായി ഈ കോഴ്സുകൾ പഠിച്ചാലുള്ള ഗുണങ്ങളെപ്പറ്റിയും ഡിഗ്രി പഠനത്തോടൊപ്പംതന്നെ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ അവ വിദ്യാര്‍ത്ഥികള്‍ക്കെങ്ങനെ സഹായകരമാകുന്നുവെന്നും തുടര്‍ന്നു പരിശോധിക്കാം.
കോമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകൾ
ലോകത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ അംഗീകാരമുള്ള കോമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകളാണ് ACCA-യും CMA USA-യും. അക്കൗണ്ടിംഗ് & ഫൈനാൻസ് മേഖലയിലെ ബിഗ് 4 കമ്പനികൾ എന്നറിയപ്പെടുന്ന PwC, EY, KPMG, Deloitte എന്നീ ബഹുരാഷ്ട്ര കമ്പനികളിലുൾപ്പെടെ വലിയ ശമ്പളത്തോടെ ഉയർന്ന തസ്തികകളിൽ ജോലി നേടാൻ ACCA, CMA USA തുടങ്ങിയ കോഴ്സുകൾ അവസരമൊരുക്കുന്നു. വ്യത്യസ്തമായ 3 ലെവലുകളിലായി 13 പേപ്പറുകളാണ് ACCA പാസ്സാവാൻ പഠിക്കേണ്ടത്. +2 അടിസ്ഥാന യോഗ്യതയായ ACCA ഡിഗ്രിയോടൊപ്പവും പഠിച്ചു തുടങ്ങാവുന്നതാണ്. ACCA-യുടെ ആദ്യ ഘട്ടമായ Knowledge Level-ലുള്ള പേപ്പറുകൾ Accounting-ൻ്റെ അടിസ്ഥാന കാര്യങ്ങളാണ്. ഇതെല്ലാം തന്നെ B. Com, BBA പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് അറിവുള്ള കാര്യങ്ങളായിരിക്കും. അതുകൊണ്ടുതന്നെ B. Com , BBA പോലുള്ള കോമേഴ്‌സ് ഡിഗ്രികൾ പഠിക്കുന്നവർക്ക് കൂടുതൽ എളുപ്പത്തിൽ ACCA പഠിച്ചെടുക്കാൻ സാധിക്കും. അക്കൗണ്ടിംഗ് മേഖലയിലെ വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് നേടി ആഗോള നിലവാരത്തിലേക്ക് ഉയർന്ന് വലിയ ലക്ഷ്യങ്ങൾ കീഴടക്കാൻ ACCA-ക്കാർക്ക് സാധിക്കുന്നു.
യു എസ് ആസ്ഥാനമായ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്‍റ് അക്കൗണ്ടന്‍റ്സ് (IMA) നൽകുന്ന ഉയർന്ന അക്കൗണ്ടിംഗ് അംഗീകാരമായ സെർട്ടിഫൈഡ് മാനേജ്മെൻറ് അക്കൗണ്ടൻസി കോഴ്സ് പൂർത്തിയാക്കാൻ വെറും 1 - 1.5 വർഷം മതിയാകും. കേവലം 2 പരീക്ഷ മാത്രമുള്ള CMA USA പഠിക്കാനുള്ള അടിസ്ഥാന യോഗ്യത +2 ആണെങ്കിലും കോഴ്സ് പൂർത്തിയാക്കണമെങ്കിൽ ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുമുള്ള ഡിഗ്രി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതുകൊണ്ടുതന്നെ ഡിഗ്രി പഠനത്തോടൊപ്പം മുന്നോട്ട് കൊണ്ടുപോകാവുന്ന ഒരു മികച്ച കോഴ്സ് ആണ് CMA USA.
ഉയർന്ന ശമ്പളത്തോടെ ഇന്ത്യൻ ഫിനാന്‍സ് മേഖലയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ജോലി നേടിയെടുക്കാന്‍ ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്സ് വഴിയൊരുക്കുന്നു. നവീനമായ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിൽ ഒരു Chartered accountant-ൻറെ പങ്ക് വളരെ വലുതാണ്. ഒരു സ്ഥാപനത്തിലെ Accounting, Auditing, Taxation തുടങ്ങിയ ജോലികൾ ചെയ്യുന്നത് Chartered accountant-മാരാണ്. 3 വ്യത്യസ്ത ഘട്ടങ്ങളും പ്രായോഗിക പരിശീലനവുമുൾപ്പെടെ കുറഞ്ഞത് 5 വർഷമെങ്കിലും CA പൂർത്തിയാക്കാൻ വേണമെന്നിരിക്കെ ഡിഗ്രിയോടൊപ്പം തന്നെ പഠനം തുടങ്ങുന്നതാണ് ഏറ്റവും മികച്ച തീരുമാനം.
കോമേഴ്‌സ് പ്രൊഫഷണൽ പഠനം ഓൺലൈനായി
ACCA CA, CMA USA തുടങ്ങിയ കോഴ്സുകളിലായി ഏറ്റവും ചുരുങ്ങിയ കാലയളവിൽ 44 ലോക റാങ്കുകളും 68 ദേശീയ റാങ്കുകളും നേടിയെടുത്ത Elance ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കോമേഴ്‌സ് വിദ്യാഭ്യാസ സ്ഥാപനമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ലോകോത്തര അക്കാഡമിക് ഘടനയോടൊപ്പം പ്രായോഗിക പരിശീലന ക്ലാസ്സുകളും ബഹുരാഷ്ട്ര കമ്പനികളിൽ ഉൾപ്പെടെ ജോലി ലഭിക്കുന്നതിനുള്ള പിന്തുണയും Elance ഒരുക്കുന്നു.
ഡിജിറ്റൽ പഠന സൗകര്യങ്ങളും 4 Level Support സിസ്റ്റവും: പഠിക്കാനുള്ള സിലബസ് പൂർണമായും ഉൾപ്പെടുത്തി ഒരുക്കിയിട്ടുള്ള തത്സമയ ക്ലാസ്സുകളും റെക്കോർഡ് ചെയ്ത ക്ലാസ്സുകളും. ക്ലാസുകൾ എടുക്കുന്നതിനും എല്ലാ സംശയങ്ങളും തീർക്കുന്നതിനുമായി ഉയർന്ന യോഗ്യതകൾ ഉള്ള അധ്യാപകരുടെ പിന്തുണ. കൂടാതെ കുട്ടികളുടെ എല്ലാ കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കുന്നതിനും പരീക്ഷകൾക്കായി ഒരുക്കുന്നതിനുംവേണ്ടി കോർഡിനേറ്റർമാരുടെയും, കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിനുമായി സൈക്കോളജി കൗൺസിലർമാരുടെയും സേവനം. ഇങ്ങനെ എല്ലാ തരത്തിലും ക്യാമ്പസിൽ വന്നു പഠിക്കുന്നതുപോലെയുള്ള അനുഭവം ഓൺലൈൻ വിദ്യാർത്ഥികൾക്ക് ഉറപ്പു വരുത്തുന്നതിൽ Elance പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
ഓൺലൈൻ പരീക്ഷാ സൗകര്യം: ഓൺലൈനായി പഠിക്കുന്നവരുടെ ഏറ്റവും വലിയ പരിഗണനാ വിഷയമാണ് പരീക്ഷ സെൻററുകളുടെ ലഭ്യത. ACCA-യുടെ ഒഫീഷ്യൽ CBE സെൻറർ ആയ Elance ക്യാമ്പസുകളിൽതന്നെ ഓൺ ഡിമാൻഡ് ആയി കുട്ടികൾക്ക് ആദ്യ ഘട്ട പരീക്ഷകൾ എഴുതാൻ സാധിക്കും.
24*7 പഠനത്തിന് ELANT App: കുട്ടികളുടെ വ്യക്തിഗത പഠനം സുഗമമാക്കുന്നതിനും ലൈവ് ഫീഡ്ബാക്കും ഇന്ററാക്ടിവ് ഫീച്ചേഴ്‌സും വാഗ്ദാനം ചെയ്ത് 24*7 പഠനം സാധ്യമാക്കുന്ന Gamified learning with AI powered learning app ആയ Elant സഹായിക്കുന്നു. എല്ലാ live ക്ലാസ്സുകളുടെയും റെക്കോർഡഡ് സെഷനുകൾ Elant-ൽ ലഭ്യമാണ്. കൂടാതെ നിങ്ങളുടെ സംശയങ്ങൾ തീർക്കുന്നതിനും, പരിശീലന പരീക്ഷകൾ ചെയ്യുന്നതിനും നിങ്ങളുടെ പഠനത്തിൻറെ പുരോഗതി വിശകലനം ചെയ്യുന്നതിനും App-ൽ സൗകര്യങ്ങളുണ്ട്.
Elance Prime & Prime+: കരിയറില്‍ ഉയരാനുള്ള അറിവും കഴിവും നേടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന Elance-ൻ്റെ പ്രത്യേക പ്രോഗ്രാമാണ് PRIME+. പ്രായോഗിക പരിശീലനത്തിനു പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് ഇൻഡസ്ട്രി ആവശ്യപ്പെടുന്ന ട്രെയിനിംങ്, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ട്ടിഫിക്കേഷനുകള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രൈം പ്ലസിൽ 150 -ലധികം മണിക്കൂറുകള്‍ നീളുന്ന ഓൺലൈൻ & ഓഫ്‌ലൈൻ ക്ലാസ്സുകളും ലഭിക്കുന്നു. ഗ്ലോബല്‍ തൊഴില്‍മേഖലകളിലെ നിലവാരത്തിനൊത്ത് വിദ്യാര്‍ത്ഥികളെ ഒരുക്കുന്നതിന് വേണ്ടി 10+ സെർട്ടിഫിക്കേഷൻസ് ആണ് ഈ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ലഭിക്കുന്നത്.
ആഗോള അംഗീകാരങ്ങളുടെ നെറുകയിൽ Elance
ACCA, CA , CMA USA എന്നീ കോമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകളുടെ പരിശീലനത്തിൽ സമാനതകളില്ലാത്ത വിജയമാണ് Elance ഈ ചുരുങ്ങിയ കാലങ്ങൾക്കൊണ്ട് കൈവരിച്ചിരിച്ചിട്ടുള്ളത്. 2018-ൽ വെറും 22 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം ഇന്നെത്തി നിൽക്കുന്നത് നിരവധി ദേശീയ അന്തർദേശീയ റാങ്കുകളിലാണ്. ACCA, CMA USA കോഴ്സുകളിലായി 44 ആഗോള റാങ്കുകളും 68 ദേശീയ റാങ്കുകളും Elance-ലെ കുട്ടികൾ നേടിയെടുക്കുകയുണ്ടായി. ACCA-ക്ക് തുടർച്ചയായ 6 സെഷനുകളിലായി ആയിരത്തിൽ അധികം കുട്ടികൾ പാസ്സായതും ഒരു വിദ്യാർത്ഥിക്ക് ACCA FR പേപ്പറിൽ മുഴുവൻ മാർക്കും നേടാനായതും കേരളത്തിൽത്തന്നെ മറ്റൊരു സ്ഥാപനത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രെസ്റ്റീജിയസ് ആയ CA പരീക്ഷക്കും നിരവധി കുട്ടികളെ പാസ്സാക്കാനും റാങ്കുകളിൽ എത്തിക്കാനും Elance-നു സാധിച്ചിട്ടുണ്ട്. കൂടാതെ പഠിച്ചിറങ്ങിയവരിൽ 87% കുട്ടികളെയും Accounting ലോകത്തെ Big 4 കമ്പനികളിലടക്കം ഉയർന്ന ജോലിയിൽ എത്തിക്കാനും Elance-ലെ പകരം വെക്കാനില്ലാത്ത അക്കാഡമിക് ഘടനയ്ക്കും പ്ലേസ്‌മെൻറ് സെല്ലിനും കഴിഞ്ഞിട്ടുണ്ട്.
ഇത്തരത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ ഉയർന്ന റാങ്കുകൾ നേടുന്നതുകൊണ്ടുതന്നെ ACCA-യുടെ മദർ ബോഡി നൽകിയ ഏറ്റവും ഉയർന്ന ബഹുമതിയായ പ്ലാറ്റിനം അപ്പ്രൂവലും, IMA-യുടെ സിൽവർ അംഗീകാരവും, HOCK ഇന്റർനാഷണലിന്റെ അംഗീകൃത പങ്കാളിയെന്ന അംഗീകാരവും Elance-നു ലഭിക്കുകയുണ്ടായി. ഏറ്റവും മികച്ച വിദ്യാഭ്യാസവും,പ്രായോഗിക പരിശീലനവും പ്രദാനം ചെയ്യുന്നതിലൂടെ ഇനിയും നിരവധി കുട്ടികളെ അവരുടെ സ്വപ്ന ജോലിയിലേക്ക് എത്തിക്കണമെന്നതാണ്, ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കോമേഴ്‌സ് കോച്ചിങ് സ്ഥാപനമായി അംഗീകരിക്കപ്പെടുന്ന Elance-ൻ്റെ ലക്ഷ്യം.
ഓൺലൈൻ കോഴ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് - ഫോൺ: 9895047070 വെബ് സൈറ്റ്: www.elancelearning.com
