Asianet News MalayalamAsianet News Malayalam

വിശ്രമ കാലത്ത് ടെൻഷൻ വേണ്ട, വിരമിക്കൽ കാലത്തും വരുമാനം ഉറപ്പാക്കാം

നിക്ഷേപം നേരത്തെ തുടങ്ങാം:  കയ്യില്‍ വേണ്ടത്ര പണമില്ലെന്ന കാരണത്താൽ മാറി നില്‍ക്കുന്നതിന് പകരം കയ്യിലുള്ളത് നിക്ഷേപത്തിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്.

best retirenment plan. ensure the best return via invest these methods
Author
First Published Sep 8, 2024, 4:52 PM IST | Last Updated Sep 8, 2024, 4:52 PM IST

രോഗ്യമുള്ള കാലത്ത് സമ്പാദിക്കുന്നത് വിരമിക്കൽ കാലത്ത് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായിരിക്കണം എന്ന ലക്ഷ്യത്തോട് കൂടിയാണ്. കാരണം, വിരമിക്കൽ കാലത്ത് മനസ്സമാധാനത്തോടെ ജീവിക്കണമെങ്കിൽ കയ്യിൽ പണമുണ്ടാകണം. അല്ലെങ്കിൽ മാസാമാസം നിശ്ചിത തുക വരുമാനമാർഗമായി  കയ്യിൽ കിട്ടണം.  ആവശ്യത്തിനുള്ള പണം കയ്യിലുണ്ടെങ്കിൽ വിരമിക്കൽ കാലത്തെ പകുതി ടെൻഷൻ ഒഴിവാക്കാം. എന്നാൽ ഇതിനായി നേരത്തെ സമ്പാദ്യം കരുതേണ്ടതുണ്ട്.  വിരമിക്കുമ്പോഴേക്കും എത്ര പണം കയ്യിലുണ്ടാകണം, റിട്ടയർമെന്റ് ലൈഫിൽ എന്ത് ചിലവ് വരും തുടങ്ങി  സേവിംഗ്സ് പ്ലാൻ നേരത്തെ ഉണ്ടാക്കേണ്ടതുണ്ട്. ഇതിനായി നിരവധി  നിക്ഷേപ ഓപ്ഷനുകളും ലഭ്യമാണ്, ഓരോരുത്തരുടെയും ആവശ്യങ്ങൾക്കനുസരിച്ചുള്ള സ്കീമുകൾ  തിരഞ്ഞെടുക്കണമെന്നുമാത്രം.റിട്ടയർമെന്റിനായി പണം ലാഭിക്കാൻ സഹായകരമാകുന്ന ചില ടിപ്സുകൾ നോക്കാം

നിക്ഷേപം നേരത്തെ തുടങ്ങാം:  കയ്യില്‍ വേണ്ടത്ര പണമില്ലെന്ന കാരണത്താൽ മാറി നില്‍ക്കുന്നതിന് പകരം കയ്യിലുള്ളത് നിക്ഷേപത്തിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. റിട്ടയർമെന്റിനായി നിങ്ങൾ എത്ര നേരത്തെ പണം സമ്പാദിക്കാൻ  തുടങ്ങുന്നുവോ അത്രയും പണം വിരമിക്കൽ കാലത്ത് സമ്പാദ്യമായി കയ്യിലുണ്ടാകും. നിങ്ങൾ മാറ്റിവെക്കുന്ന ചെറിയ സംഭാവനകൾ പോലും ഭാവിയിൽ  വലിയ സമ്പാദ്യമായി മാറും.

റിട്ടയർമെന്റ് ബജറ്റ് ഉണ്ടാക്കുക: നിങ്ങളുടെ ജീവിതശൈലിയും, ചെലവുകളും കണക്കാക്കി റിട്ടയർമെന്റ് കാലത്തേക്ക് കയ്യിൽ  എത്ര പണം വേണ്ടിവരുമെന്ന് ആദ്യം കണക്കുകൂട്ടുക. ദൈനംദിന  ചെലവുകളും വരുമാനവും കണക്കാക്കി ഒരു ബജറ്റ് തയ്യാറാക്കാം. നിങ്ങൾക്ക് അനാവശ്യ ചെലവുകൾ ഒഴിവാക്കി  ആ സമ്പാദ്യം നിങ്ങളുടെ റിട്ടയർമെന്റ് ഫണ്ടിലേക്ക് മാറ്റിവെയ്ക്കാം

പണം എവിടെ നിക്ഷേപിക്കും : രാജ്യത്ത് റിട്ടയർമെന്റ് സേവിംഗ്സിനായി നിരവധി ഓപ്ഷനുകളുണ്ട്.  എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്), ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) തുടങ്ങി നിരവധി സ്കീമുകൾ നിലവിലുണ്ട്.. ഇതിൽത്തന്നെ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്കീമുകളുമുണ്ട്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ സ്കീം തെരഞ്ഞെടുക്കുന്നതാണുചിതം.

 മറ്റ് സേവിംഗ്‌സ് ഓപ്‌ഷനുകൾ പരിഗണിക്കുക   : നികുതി ആനുകൂല്യമുള്ള സ്കീമുകൾക്ക് പുറമെ മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക്കുകൾ, ബോണ്ടുകൾ എന്നിവ പോലുള്ള മറ്റ് നിക്ഷേപ ഓപ്ഷനുകളും  തെരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന ഫണ്ടുകൾ നിങ്ങളുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും,  നിങ്ങൾക്ക് എത്രത്തോളം റിസ്ക് എടുക്കാൻ കഴിയുമെന്നും വിലയിരുത്തി മുന്നോട്ടുപോവുക.

അപ്ഡേറ്റഡ് ആയിരിക്കാൻ ശ്രദ്ധിക്കുക: നികുതി നിയമങ്ങളിലെ മാറ്റങ്ങൾ, നിക്ഷേപ ഓപ്ഷനുകൾ,  തുടങ്ങിയ നിക്ഷേപസംബന്ധമായ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios