ദില്ലി: ദില്ലിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ക്ക് ബുക്കിങ് ആരംഭിച്ച് 'ബിക്കിനി എയര്‍ലൈന്‍സ്'. വിയറ്റ്നാമിലെ ഹോ ചി മിനാ സിറ്റിയില്‍ നിന്നും ഹനോയില്‍ നിന്നുമാണ് ബിക്കിനി എയര്‍ലൈന്‍സ് ദില്ലിയിലേക്ക് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഡിസംബര്‍ ആറ് മുതല്‍ മാര്‍ച്ച് 28 വരെയുള്ള സര്‍വ്വീസുകള്‍ക്കായുള്ള  ബുക്കിങ്ങാണ് ആരംഭിച്ചത്.  

Image result for bikini airline

ബിക്കിനി ധരിച്ച ഏയര്‍ഹോസ്റ്റസുമാരുടെ സാന്നിധ്യമാണ് വിയറ്റ്നാമില്‍ നിന്നുള്ള വിയര്‍ട്ട് ജെറ്റ് എന്ന വിമാന കമ്പനിക്ക് ഈ പേര് വരാന്‍ കാരണം. ബിക്കിനി പരീക്ഷണത്തിലൂടെ വന്‍ ഹിറ്റായ വിമാന സര്‍വീസാണ് ഇന്ത്യയിലേക്കും സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.

വിയറ്റ്‌നാമിലെ വനിതാ കോടീശ്വരിയായ ഗുയേന്‍ തീ ഫൂവോംഗ് താവോയാണ് ഈ വിമാന കമ്പനിക്ക് പിന്നില്‍. ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും 385 ല്‍ അധികം സര്‍വ്വീസുകളാണ് ഇപ്പോള്‍ ബിക്കിനി എയര്‍ലൈന്‍സ് നടത്തുന്നത്. ഈ വിമാന കമ്പനിയുടെ ബിക്കിനി ഷോ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്നാല്‍ വിവാദങ്ങളും ഈ വിമാന സര്‍വ്വീസിനെ ബാധിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഫുട്‌ബോളര്‍മാര്‍ക്ക് വേണ്ടി അടുത്തിടെ വിമാനത്തിനുള്ളില്‍ കളിക്കാര്‍ക്ക് തൊടാനും പിടിക്കാനും അവസരം നല്‍കി ബിക്കിനി ഷോ നടത്തിയതിന് വിയറ്റ്നാം ഏവിയേഷന്‍ അതോറിറ്റി ബിക്കിനി എയര്‍ലൈന്‍സിന് പിഴ ചുമത്തിയിരുന്നു.