Asianet News MalayalamAsianet News Malayalam

'അതിസമ്പന്ന പട്ടിക'യില്‍ ബില്‍ ഗേറ്റ്സിന് ഇനി ആ സ്ഥാനമില്ല!

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Bill Gates lost second position in worlds richest persons list
Author
San Francisco, First Published Jul 18, 2019, 12:21 PM IST

സാന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍  ബില്‍ ഗേറ്റ്സിന് രണ്ടാം സ്ഥാനം നഷ്ടമായി. പട്ടികയില്‍ ഒരിക്കലും രണ്ടാം സ്ഥാനം കൈവിടാതിരുന്ന ബില്‍ ഗേറ്റ്സ് ഇക്കുറി മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. അത്യാഢംബര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പാരീസ് ആസ്ഥാനമാക്കിയുള്ള ബഹുരാഷ്ട്ര കമ്പനിയുടെ ചെയര്‍മാനും സി ഇ ഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ബില്‍ ഗേറ്റ്സിനെ മറികടന്ന് സമ്പന്ന പട്ടികയില്‍ രണ്ടാം സ്ഥാനം കയ്യടക്കിയത്. 

ബ്ലൂംബര്‍ഗിന്‍റെ അതിസമ്പന്നരുടെ പട്ടികയിലാണ് ഫ്രഞ്ചുകാരനായ അര്‍നോള്‍ട്ട് രണ്ടാം സ്ഥാനത്തെത്തിയത്. 108 ബില്ല്യണ്‍ യുഎസ് ഡോളറാണ് അര്‍നോള്‍ട്ടിന്‍റെ ആസ്തി. 39 ബില്ല്യണ്‍ യുഎസ് ഡോളറാണ് അര്‍നോള്‍ട്ടിന്‍റെ ആസ്തിയില്‍ വര്‍ധിച്ചത്. 500 സമ്പന്നര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ഒരു വ്യക്തിയുടെ ഏറ്റവും ഉയര്‍ന്ന നേട്ടം കൂടിയാണിത്.  

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 125 ബില്ല്യണ്‍ യു എസ് ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി. 107 ബില്ല്യണ്‍ യു എസ് ഡോളര്‍ സമ്പാദ്യവുമായി ബില്‍ ഗേറ്റ്സ് പട്ടികിയില്‍ മൂന്നാം സ്ഥാനത്താണ്. 

Follow Us:
Download App:
  • android
  • ios