മുംബൈ: തിങ്കളാഴ്ച 9,000 ഡോളര്‍ നിലവാരത്തിലിരുന്ന ഡിജിറ്റല്‍ ക്രിപ്റോ കറന്‍സിയായ ബിറ്റ്കോയിന് വന്‍ തകര്‍ച്ച. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുളള ആശങ്കകളാണ് ബിറ്റ്കോയിനും വിനയായത്. രണ്ട് വ്യാപാര ദിനം കൊണ്ട് ഡിജിറ്റല്‍ കറന്‍സിയുടെ മൂല്യം പകുതിയായി കുറയുന്ന അവസ്ഥ വരെയുണ്ടായി. 

ഒരവസരത്തില്‍ ബിറ്റ്കോയിന്‍റെ മൂല്യം 4,000 ഡോളറിന് താഴെ വരെയെത്തി. ഒടുവില്‍ മൂല്യം തിരിച്ചുകയറി 5,400 ഡോളറിലെത്തി. കൊവിഡ് -19 പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്നുളള ആശങ്കകളില്‍ ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്നാണ് ഡിജിറ്റല്‍ ക്രിപ്റോ കറന്‍സിക്കും പണികിട്ടിയത്.