ബിറ്റ്കോയിന്റെ അടുത്ത കാലത്തെ കുതിപ്പ് വിപണിയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കുന്നുണ്ട്. 

ന്യൂയോർക്ക്: ബിറ്റ്കോയിൻ മൂല്യം 7.07 ശതമാനം ഉയർന്ന് 47,587.38 ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും വലുതും അറിയപ്പെടുന്നതുമായ ക്രിപ്റ്റോകറൻസിയായ ബിറ്റ്‍കോയിൻ ജനുവരി നാലിന് 27,734 ഡോളർ എന്ന ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് 71.6 ശതമാനം നേട്ടം കൈവരിച്ചു.

എഥെറിയം ബ്ലോക്ക്ചെയിൻ നെറ്റ്‍വർക്കുമായി ബന്ധിപ്പിച്ച ഈഥറും വെള്ളിയാഴ്ച 7.86 ശതമാനം ഉയർന്ന് 3,284.18 ഡോളറിലെത്തി. 

ബിറ്റ്കോയിന്റെ അടുത്ത കാലത്തെ കുതിപ്പ് വിപണിയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കുന്നുണ്ട്. ഒരു ലക്ഷം ഡോളര്‍ എന്ന ബിറ്റ്‌കോയിന്‍ പ്രവഹചനങ്ങളിലേക്കുള്ള യാത്രയാണോ ഇപ്പോള്‍ നടക്കുന്നതെന്നും ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്. വിപണിയില്‍ ഈഥറിനൊപ്പം എക്‌സ്ആര്‍പി, കാര്‍ഡാനോ, സ്‌റ്റെല്ലാര്‍, ഡോജ്‌കോയിന്‍, യുണിസ്വാപ്പ് തുടങ്ങിയ ആള്‍ട്ട് കോയിനുകളും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മുന്‍നിര ക്രിപ്റ്റോകറന്‍സികളിൽ വാങ്ങല്‍ വികാരം വളരെ ശക്തമാണെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona