Asianet News MalayalamAsianet News Malayalam

ബജറ്റിൽ കസ്റ്റംസ് തീരുവ വർധിപ്പിച്ചേക്കും; 35 ഇനങ്ങളുടെ പട്ടിക പുറത്ത്

ആഭരണങ്ങൾ മുതൽ ഇലക്ട്രോണിക്സ് വരെ, ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി 35 ഇനങ്ങളുടെ കസ്റ്റംസ് തീരുവ വർദ്ധിപ്പിച്ചേക്കാം
 

Budget 2023 customs duty on 35 items may be hiked
Author
First Published Jan 9, 2023, 1:55 PM IST

ദില്ലി: ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റിൽ 35-ലധികം ഇനങ്ങളുടെ കസ്റ്റംസ് തീരുവ വർധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. ഇന്ത്യയിൽ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അവശ്യേതര വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനുമായി കേന്ദ്രം വരുന്ന ബജറ്റിൽ ആഭരണങ്ങളും ഉയർന്ന നിലവാരമുള്ള ഇലക്ട്രോണിക് ഇനങ്ങളും ഉൾപ്പെടെയുള്ള ചില ഇനങ്ങളുടെ കസ്റ്റംസ് തീരുവ വർധിപ്പിച്ചേക്കും.

2023-23 ലെ യൂണിയൻ ബജറ്റിൽ സ്വകാര്യ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ആഭരണങ്ങൾ, വിറ്റാമിനുകൾ, ഉയർന്ന നിലവാരമുള്ള ഇലക്ട്രോണിക് വസ്തുക്കൾ, പ്ലാസ്റ്റിക് സാധനങ്ങൾ, ഹൈ-ഗ്ലോസ് പേപ്പർ എന്നിവ ഉൾപ്പെടുന്ന ഇനങ്ങളുടെ 35 ഇനങ്ങളുടെ കസ്റ്റംസ് തീരുവയായിരിക്കും ഉയർത്തുക. ഇറക്കുമതി കുറയ്ക്കാനും ഈ ഉൽപ്പന്നങ്ങളിൽ ചിലതിന്റെ പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.എന്ന ഉദ്യോഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഇറക്കുമതി ചുങ്കം വർധിപ്പിച്ച് ഇറക്കുമതി നിരുത്സാഹപ്പെടുത്തേണ്ട അവശ്യസാധനങ്ങളുടെ പട്ടിക കൊണ്ടുവരാൻ കഴിഞ്ഞ മാസം പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള വാണിജ്യ വ്യവസായ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളോട് നിർദേശിച്ചിരുന്നു. 2014-ൽ ആരംഭിച്ച മേക്ക് ഇൻ ഇന്ത്യ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ നിരവധി ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആത്മനിർഭർ ഭാരത് പദ്ധതിയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

കഴിഞ്ഞ ബജറ്റിൽ, പ്രാദേശിക ഉൽപ്പാദനത്തിന് പ്രോത്സാഹനം നൽകുന്നതിനായി ഇമിറ്റേഷൻ ആഭരണങ്ങൾ, കുടകൾ, ഇയർഫോണുകൾ എന്നിവയുൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രം ഉയർത്തിയിരുന്നു. അതേസമയം, സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കാൻ കഴിഞ്ഞ വർഷവും സർക്കാർ ഇറക്കുമതി തീരുവ വർധിപ്പിച്ചിരുന്നു.

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി)   ഒമ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ ജിഡിപിയുടെ 4.4 ശതമാനത്തിലേക്ക് കുതിച്ചുയർന്നതിനാൽ അനിവാര്യമല്ലാത്ത ഇനങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. 

ബജറ്റ് സെഷൻ 2023 

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം 2023 ജനുവരി 31 ന് ആരംഭിക്കുമെന്നും 2023-24 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.

Follow Us:
Download App:
  • android
  • ios