2024 ഒക്ടോബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഈ ഇളവ് പ്രാബല്യത്തിൽ വരും. ഇത് കുറഞ്ഞ മൂല്യമുള്ള അന്താരാഷ്ട്ര ആസ്തികൾ കൈവശം വച്ചവർക്ക് ആശ്വാസമാകും.
ദില്ലി വിദേശത്ത് 20 ലക്ഷം രൂപയിൽ താഴെ മൂല്യമുള്ള സ്ഥാവരമല്ലാത്ത ആസ്തികളുളളത് റിപ്പോർട്ട് ചെയ്യാത്തവർക്ക് നിയമനടപടികളിൽ ഇളവ് നൽകി നിർമ്മല സീതാരാമൻ. തന്റെ ഒൻപതാമത്തെ ബജറ്റ് അവതരണത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം. വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറു മാസം വരെ സമയവും 20 ലക്ഷം വരെയുള്ള വിദേശ സ്വത്തുക്കൾ വെളിപ്പെടുത്താത്ത ചെറുകിട നികുതിദായകർക്ക് ശിക്ഷ പിഴ മാത്രമാകും എന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2024 ഒക്ടോബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഈ ഇളവ് പ്രാബല്യത്തിൽ വരും. ഇത് കുറഞ്ഞ മൂല്യമുള്ള അന്താരാഷ്ട്ര ആസ്തികൾ കൈവശം വച്ചവർക്ക് ആശ്വാസമാകും.
പുതിയ ആദായ നികുതി നിയമം നടപ്പിലാക്കൽ
2025 ലെ ആദായനികുതി നിയമം 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു, പുതുക്കിയ നിയമങ്ങളും റിട്ടേൺ ഫോമുകളും ഉടൻ പുറത്തിറങ്ങും. ആറ് പതിറ്റാണ്ട് പഴക്കമുള്ള നിയമനിർമ്മാണത്തിന് പകരമായി 2025 ലെ ആദായനികുതി നിയമം ഏപ്രിൽ 1 മുതൽ ഔദ്യോഗികമായി നിലവിൽ വരും, 2026-27 ബജറ്റിൽ അവതരിപ്പിച്ച വിവിധ നികുതി ഭേദഗതികൾ ഇതിൽ ഉൾപ്പെടുത്തും. സാധാരണ പൗരന്മാർക്ക് അവരുടെ കടമകൾ ബുദ്ധിമുട്ടില്ലാതെ നിറവേറ്റാൻ കഴിയുന്ന തരത്തിൽ ഫോമുകൾ പൂർണ്ണമായും പരിഷ്കരിച്ചതായും നിർമ്മല സീതാരാമൻ പറഞ്ഞു.
ഡയറക്ട് ടാക്സ് കോഡ് അതിവേഗം പൂർത്തിയാക്കി, 2025 ലെ ആദായനികുതി നിയമം 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ആദായനികുതി നിയമങ്ങളും ഫോമുകളും ലളിതമാക്കിയിട്ടുണ്ട്. ഇത് ഉടൻ പുറത്തുവിടുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. മൂന്നാം മോദി സര്ഡക്കാറിന്റെ മൂന്നാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്.
