അന്‍പതിനായിരം കോടി രൂപ ആരോഗ്യ മേഖലക്കും ഒന്നര ലക്ഷം കോടി രൂപ ചെറുകിട ഇടത്തരം വ്യാപാര സംരഭങ്ങള്‍ക്കും അനുവദിച്ച പാക്കേജിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. 

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. അന്‍പതിനായിരം കോടി രൂപ ആരോഗ്യ മേഖലക്കും ഒന്നര ലക്ഷം കോടി രൂപ ചെറുകിട ഇടത്തരം വ്യാപാര സംരഭങ്ങള്‍ക്കും അനുവദിച്ച പാക്കേജിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

രണ്ട് ദിവസം മുമ്പാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. 1.22 ലക്ഷം കോടിയുടെ കയറ്റുമതി ഇന്‍ഷുറന്‍സ് പദ്ധതിക്കും അനുമതി നല്‍കി. 3.03 ലക്ഷം കോടിയുടെ പവര്‍ ഡിസ്‌കോം പദ്ധതിക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona