കള്ളക്കടത്തുകാർക്കെതിരെ വിദേശ നാണ്യ വിനിമയച്ചട്ടങ്ങൾ അനുസരിച്ചുള്ള നടപടികൾ എടുക്കണമന്നും സിഇപിസിഐ ആവശ്യപ്പെട്ടു. കശുവണ്ടിപ്പരിപ്പിന്റെ വ്യാജ ഇറക്കുമതി വർധിക്കുന്നത് കശുവണ്ടി മേഖലയെ തകർക്കുമെന്ന് ചെയർമാൻ ആർ.കെ. ഭൂദെസ് പറഞ്ഞു.
കൊല്ലം: കശുവണ്ടി ഇറക്കുമതിയുടെ പേരിൽ കള്ളക്കടത്ത് നടത്തുന്നവർക്ക് എതിരെ കോഫെപോസ ചുമത്തണമെന്ന് കാഷ്യു എക്സ്പോർട്ടേഴ്സ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ. കേന്ദ്രസർക്കാരിന് നൽകിയ നിവേദനത്തിലാണ് ഇക്കാര്യമുള്ളത്.

കള്ളക്കടത്തുകാർക്കെതിരെ വിദേശ നാണ്യ വിനിമയച്ചട്ടങ്ങൾ അനുസരിച്ചുള്ള നടപടികൾ എടുക്കണമന്നും സിഇപിസിഐ ആവശ്യപ്പെട്ടു. കശുവണ്ടിപ്പരിപ്പിന്റെ വ്യാജ ഇറക്കുമതി വർധിക്കുന്നത് കശുവണ്ടി മേഖലയെ തകർക്കുമെന്ന് ചെയർമാൻ ആർ.കെ. ഭൂദെസ് പറഞ്ഞു. കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലെ 6000 കോടി രൂപയുടെ വിദേശനാണ്യമാണ് രാജ്യത്തിന് നേടിത്തരുന്നത്. 10 ലക്ഷത്തിലേറെ തൊഴിലാളികൾ ഈ രംഗത്ത് ജോലി നോക്കുന്നുമുണ്ട്.
