ഓസ്ട്രേലിയ, കാനഡ, ജർമ്മനി, യു. കെ. തുടങ്ങിയ മലയാളികളുടെ ഇഷ്ട്ട രാജ്യങ്ങളിലേക്ക് നിരവധി കുടുംബങ്ങൾക്കാണ് ക്യാനപ്പ്രൂവ് വഴിയൊരുക്കിയത്.

ഇമ്മിഗ്രേഷൻ ഒരു വിഭാഗത്തിന് വേണ്ടി മാത്രം എക്സ്ക്ലൂസീവ് ആയ ഒന്നല്ലാത്തത് ആയി മാറിയ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ആർക്കാണോ ഒരു രാജ്യത്തിൻറെ സംസ്കാരത്തോടോ ജീവിതരീതിയോടോ ആകർഷണം തോന്നുന്നത്, അവിടെ പോയ് തന്റെ ജീവിതം തുടങ്ങാൻ പ്രാപ്തമായ ഒരു ജനതയാണ് ഇന്ന് ഉള്ളത്. കാരണങ്ങൾ മാത്രമാണ് മാറുന്നത്, ചിലർ നല്ല തൊഴിൽ അവസരങ്ങൾ തേടിയാണങ്കിൽ മറ്റു ചിലർ ഉന്നത ജീവിതശൈലി ആശിച്ചു പോകുന്നു. പൂർണമായും കുടുംബത്തോടൊപ്പം തന്റെ ഭാവി മറ്റൊരു രാജ്യത്ത് കാണാൻ മലയാളി പഠിച്ചിരിക്കുന്നു.

27 വർഷത്തെ അനന്തമായ വിശ്വാസം

ഇത്തരമൊരു സാഹചര്യത്തിൽ കഴിഞ്ഞ 27 വർഷത്തോളമായി ഈ ഒരു രംഗത്ത് സേവനമനുഷ്ഠിക്കുന്ന ക്യാനപ്പ്രൂവിന് പറയാനുള്ളത് അവർ സാക്ഷാത്കരിച്ച ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വപ്‍നങ്ങളുടെ കണക്കാണ്. അനുഭവസമ്പന്നരായ അഭിഭാഷകരാണ് ക്യാനപ്പ്രൂവിനെ നയിച്ചു കൊണ്ടിരിക്കുന്നത്, അതുകൊണ്ടുതന്നെ ഓരോ അപേക്ഷകളും നിയമപരമായ സംരക്ഷണത്തോടെയും കൃത്യമായ സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യുന്നു. ഓരോ വ്യക്തികളുടെയും, അവരുടെ കുടുംബത്തിന്റെയും ആവശ്യങ്ങൾ മനസ്സിലാക്കി ആസ്വാദ്യമായ സേവനം നൽകുന്നതാണ് കാനാപ്രൂവിന്റെ വിജയം.

ഓസ്ട്രേലിയ, കാനഡ, ജർമ്മനി, യു. കെ. തുടങ്ങിയ മലയാളികളുടെ ഇഷ്ട്ട രാജ്യങ്ങളിലേക്ക് നിരവധി കുടുംബങ്ങൾക്കാണ് ക്യാനപ്പ്രൂവ് വഴിയൊരുക്കിയത്.

ഓസ്ട്രേലിയ, കാനഡ, ജർമ്മനി, യു. കെ സാക്ഷാത്കരിച്ച സ്വപ്നയാത്രകൾ

ആഗ്രഹിച്ച ഒരു ജീവിതം മറ്റൊരു രാജ്യത്ത് തുടങ്ങുമ്പോൾ കൂടെ തന്റെ കുടുംബം ഉണ്ടാകുക എന്നത് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ് , ഇത് സുഗമമാക്കാൻ ഓരോ രാജ്യത്തിനും അവരുടേതായ പ്രോഗ്രാമുകൾ നിലവിലുണ്ട്. ഇങ്ങനെ അവിടെ പോകുന്നവർക്ക് സ്വന്തമായി ജോലി ചെയ്ത് ജീവിക്കാൻ വരെ സഹായിക്കുന്ന വിസകൾ ഇന്ന് നിലവിലുണ്ട്.നിരവധി കുടുംബങ്ങളാണ് ഇങ്ങനെ ക്യാനപ്പ്രൂവിന്റെ കൈ പിടിച്ചു ഈ രാജ്യങ്ങളിൽ ചേക്കേറിയത് .

ഓസ്‌ട്രേലിയൻ പാർട്ണർ വിസ, ചൈൽഡ് വിസ, സബ്‌സീക്വന്റ് എൻട്രൻറ് വിസ

കുടുംബമായി സുരക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയ്ക്ക്, ഓസ്ട്രേലിയയുടെ പാർട്ണർ വിസ, ചൈൽഡ് വിസ, സബ്‌സീക്വന്റ് എൻട്രൻറ് വിസ എന്നീ മാർഗങ്ങൾ വലിയ ആശ്വാസമാണ്. ഭർത്താവിനെയോ ഭാര്യയെയോ ഒപ്പം താമസിപ്പിക്കാൻ പാർട്ണർ വിസ, കുട്ടികൾക്ക് വിദ്യാഭ്യാസം വരെ നൽകുന്ന ചൈൽഡ് വിസ, ആശ്രിതരെ പിന്നീട് കൂട്ടിക്കൊണ്ടുവരാൻ സബ്‌സീക്വന്റ് എൻട്രൻറ് വിസ. കുടുംബബന്ധങ്ങൾ പരിരക്ഷിക്കുകയും ഒരുമിച്ച് ജീവിക്കാൻ വഴി തുറക്കുകയും ചെയ്യുന്ന ഈ വിസ മാർഗങ്ങൾ കുടുംബ സംഗമത്തിന് ആകർഷകമായ അവസരമാണ്.

Client Success | Mr. Manu & Mrs. Linsha | Australia 491 visa | Australia Immigration | CanApprove

കാനഡ - ഫാമിലി സ്‌പോൺസർഷിപ് വിസ, സൂപ്പർ വിസ, സ്‌പൗസൽ ഓപ്പൺ വർക്ക് പെർമിറ്റ്

കാനഡയുടെ ഫാമിലി സ്‌പോൺസർഷിപ്പ് വിസ വഴി ഭർത്താവിനെയും ഭാര്യയെയും, കുട്ടികളെയും മാതാപിതാക്കളെയും നിങ്ങൾക്ക് കൊണ്ടുപോകാവുന്നതാണ്. സൂപ്പർ വിസ വഴി മാതാപിതാക്കൾക്ക് 5 വർഷം വരെ കാനഡയിൽ തുടരാനാകും. അതോടൊപ്പം, കാനഡയിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ആണെങ്കിൽ അവരുടെ ജീവിത പങ്കാളിക്ക് കാനഡയിലേക്ക് പോകാനും ജോലി ചെയ്യാനും അനുവാദമുണ്ടാകുന്ന സ്പൗസൽ ഓപ്പൺ വർക്ക് പെർമിററ്റും നിലവിലുണ്ട്.

CanApprove ഇതിനകം തന്നെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഈ വിസകൾ ലഭിക്കാൻ സഹായിച്ചിട്ടുണ്ട്

കാനഡ ഫാമിലി സ്‌പോൺസർഷിപ് വിസ വഴി അവിടെ പോയ Mr. ജോജോമോൻ പറയുന്നു:

Client Success | Mr. Jojomon | Canada PR | Canada Immigration | CRS | Explore Canada | CanApprove

സ്‌പൗസൽ ഓപ്പൺ വർക്ക് പെർമിറ്റ് ലഭിച്ച പാർവ്വതി എന്ന ക്ലയന്റിന്റെ അനുഭവം കേൾക്കാം

Client Success | Mrs. Parvathy | Canada Spouse Visa | Canapprove

സൂപ്പർ വിസ ലഭിച്ച മറ്റൊരു CanApprove ക്ലയന്റിന്റെ വാക്കുകൾ കൂടെ കേട്ട് നോക്കാം:

Client Success | Mr. Raju & Mrs. Kezeya Raju | Canada Super Visa | Canapprove

ജർമ്മനി ഫാമിലി റീയൂണിഫിക്കേഷൻ വിസ

ജർമനിയിൽ താമസിക്കുന്നവർക്ക് അവരുടെ ആശ്രിതരെ ഒപ്പം താമസിപ്പിക്കാൻ ഈ വിസ അവസരമൊരുക്കുന്നു. ആഗോള നിലവാരമുള്ള ജർമനിയുടെ വിദ്യാഭ്യാസവും ആരോഗ്യസൗകര്യങ്ങളും അനുഭവിക്കാൻ കുടുംബങ്ങള്ക്ക് അവസരം നൽകുന്നു. അപേക്ഷകന്റെ സ്റ്റാറ്റസ്, സാമ്പത്തിക ശേഷി, ബന്ധം തെളിയിക്കുന്ന രേഖകൾ എന്നിവ നിർണ്ണായകമാണ്.

യു. കെ ഡിപെൻഡന്റ് വിസ

യു. കെ യിൽ സ്‌കിൽഡ് വര്‍ക്കര്‍ വിസ, സ്റ്റുഡന്റ്, അല്ലെങ്കിൽ മറ്റു വിസ ഹോൾഡർമാരുടെ ആശ്രിതർക്കായുള്ള ഡിപെൻഡന്റ് വിസയാണ്. ഭാര്യ, ഭർത്താവ്, കുട്ടികൾ എന്നിവർക്കാണ് ഈ വിസ ലഭിക്കുക. ബന്ധം തെളിയിക്കുന്ന രേഖകളും സാമ്പത്തിക ശേഷിയും അടിസ്ഥാനമായ ആവശ്യമാകുന്നു.

പുത്തൻ സമീപനം, കൂടുതൽ വിശ്വാസം

1998 മുതൽ സേവനരംഗത്തുള്ളത് കൊണ്ട് തന്നെ മാറിയ ട്രെൻഡുകളെ കുറിച്ചും വന്ന നിയമപരമായ മാറ്റങ്ങളെ കുറിച്ചും മറ്റാരെക്കാളും ക്യാനപ്പ്രൂവിന് വ്യക്തമായ ധാരണ ഉണ്ട് . മാറ്റത്തിനനുസരിച് പുത്തൻ സമീപനങ്ങൾ നടത്താൻ അറിയുന്നത് കൊണ്ട് തന്നെ ഇന്നും ഈ രംഗത്തു വിശ്വസ്തമായ ഒരു മുഖമാണ് ഇവർക്കുള്ളത്.

ഒരു പുതിയ തുടക്കത്തിന് ശക്തമായ അടിത്തറ

പുതിയൊരു ജീവിതം തേടി മറ്റൊരു രാജ്യത്തേക്കുള്ള യാത്ര ഒരിക്കലും താൻ ഒറ്റക്കു പോകേണ്ടതല്ല, അനുഭവസമ്പത്തു നിറഞ്ഞ ഒരു വാഴികാട്ടി ഇവിടെ അനിവാര്യമാണ്. രേഖകളുടെ ശരിയായ ഒരുക്കം, സമയബന്ധിത ഫയൽ സമർപ്പണം, നിയമപരമായ സംരക്ഷണം ഇതൊക്കെയാണ് വിജയകരമായ ഇമ്മിഗ്രേഷന് വേണ്ടത്. അതിനായ് കാനാപ്രൂവിന്റെ കരുത്തായ ഉപദേശക സംഘം നിങ്ങളെ സഹായിക്കുന്നു. ഓരോ ഘട്ടത്തിലും വ്യക്തതയും സുതാര്യതയും പുലർത്തുന്നതാണ് കാനാപ്രൂവിന്റെ സവിശേഷത. അതുകൊണ്ട് തന്നെ നിങ്ങളെ ക്യാനപ്പ്രൂവ് നിരാശരാക്കില്ല.

നിങ്ങളുടെ ചോദ്യങ്ങൾ ഇവിടെ അവസാനിക്കട്ടെ

കുടുംബങ്ങളെ പുതിയ ജീവിതത്തിലേക്ക് സുരക്ഷിതമായി നയിക്കാൻ കഴിയുന്ന സുരക്ഷിതമായ കരം, അതാണ് ക്യാനപ്പ്രൂവ്! തന്റെ സേവനങ്ങളിൽ ആത്മാർത്ഥതയും കൃത്യതയും ചേർന്നുനിൽക്കുന്ന ഒരിടം, അതുകൊണ്ടുതന്നെ ഇമ്മിഗ്രേഷൻ ഇനി ഒരു ഭയം അല്ല, മറിച്ച് ഉറച്ച പ്രതീക്ഷയാണ്.

നിങ്ങളുടെ കുടുംബത്തിനൊപ്പം പുതിയൊരു ജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്നോ? എങ്കിൽ അത് എളുപ്പവും നിയമപരവുമാക്കി മാറ്റാൻ CanApprove നിങ്ങളെക്കാത്തിരിക്കുന്നു. ഇന്ന് തന്നെ സമീപിക്കൂ – നിങ്ങളുടെ പുതിയ തുടക്കം ഇവിടെ നിന്നാകട്ടെ!