Asianet News MalayalamAsianet News Malayalam

ബാങ്ക് തട്ടിപ്പ്: കേരളത്തിലടക്കം 169 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്

പൊതുമേഖലാ ബാങ്കുകളിലാകെ 35 തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കേരളത്തിലടക്കം 169 കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയത്.
 

CBI carried out searches at 169 locations including Kerala on bank fraud case
Author
New Delhi, First Published Nov 5, 2019, 5:29 PM IST

ദില്ലി: ഏഴായിരം കോടിയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ 169 കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തി. വിവിധ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ് നടന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, അലഹബാദ് ബാങ്ക്, കാനറ ബാങ്ക്, ദേന ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

പൊതുമേഖലാ ബാങ്കുകളിലാകെ 35 തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കേരളത്തിലടക്കം 169 കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയത്.

ദില്ലി, ഗുഡ്‌ഗാവ്, ലുധിയാന, ഡെറാഡൂൺ, നോയ്‌ഡ, ബാരാമതി, മുംബൈ, താനെ, സിൽവസ്സ, കല്യാൺ, അമൃത്സർ, ഫരീദാബാദ്, ബെംഗളുരു, തിരുപ്പൂർ, ചെന്നൈ, മധുരൈ, കൊല്ലം, കൊച്ചി, ഭാവ്‌നഗർ, സൂറത്ത്, അഹമ്മദാബാദ്, കാൻപൂർ, ഗാസിയാബാദ്, ഭോപ്പാൽ,  വാരണാസി, ചാന്ദുലി, ഭട്ടിൻഡ, ഗുരുദാസ്‌പൂർ, മൊറെന, കൊൽക്കത്ത, പാറ്റന, കൃഷ്ണ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിബിഐ റെയ്‌ഡ് നടത്തിയത്. എന്നാൽ കൂടുതൽ വിവരങ്ങൾ സിബിഐ പുറത്തുവിട്ടിട്ടില്ല.

Follow Us:
Download App:
  • android
  • ios