Asianet News MalayalamAsianet News Malayalam

'നിങ്ങള്‍ക്ക് സ്വന്തമായി ഓഫീസ് ഇടണോ?': ഇവിടങ്ങളില്‍ പൊന്നും വില കൊടുക്കേണ്ടി വരും

ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഫീസ് സ്പേസ് ഹോങ്കോങ് സെന്‍ട്രലാണ്. ചതുരശ്ര അടിക്ക് 332 ഡോളറാണ് ഹോങ്കോങ് സെന്‍ട്രലിലെ ഓഫീസ് സ്പേസ് നിരക്ക്. 

cbre south asia study about office space market
Author
New Delhi, First Published Jul 11, 2019, 2:07 PM IST

ദില്ലി: ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഫീസ് സ്പേസ് വിപണിയില്‍ ഇടം നേടി നമ്മുടെ രാജ്യ തലസ്ഥാനവും. ദില്ലിയിലെ കൊണാട്ട് പ്ലെയ്സില്‍ ഓഫീസ് സ്പേസ് സ്ഥാപിക്കാന്‍ ചതുരശ്ര അടിക്ക് 143.97 ഡോളറാണ് നിരക്ക്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ സിബിആര്‍ഇ സൗത്ത് ഏഷ്യയുടെ പഠനത്തിലാണ് വിവരങ്ങളുളളത്. ലോകത്തെ ഏറ്റവും ചെലവേറിയ ഒന്‍പതാമത്തെ ഓഫീസ് സ്പേസാണ് കൊണാട്ട് പ്ലെയ്‍സിലേത്. 

ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഫീസ് സ്പേസ് ഹോങ്കോങ് സെന്‍ട്രലാണ്. ചതുരശ്ര അടിക്ക് 332 ഡോളറാണ് ഹോങ്കോങ് സെന്‍ട്രലിലെ ഓഫീസ് സ്പേസ് നിരക്ക്. ലോകത്തിലെ ഏറ്റവും ചെലവേറിയ 50 കേന്ദ്രങ്ങളില്‍ മുംബൈയിലെ ബാന്ദ്ര കുര്‍ള സമുച്ചയവും നരിമാന്‍ പോയിന്‍റും ഉള്‍പ്പെട്ടു. 

ബാന്ദ്ര കുര്‍ള സമുച്ചയത്തിന് ചതുരശ്ര അടിക്ക് 90.37 ഡോളറും നരിമാന്‍ പോയിന്‍റിന് 68.38 ഡോളറുമാണ് നിരക്ക്. ലോകത്തിലെ ഏറ്റവും ചെലവേറിയ 10 ഓഫീസ് വിപണികളില്‍ ആറും ഏഷ്യയിലാണെന്നും സിബിആര്‍ഇ സൗത്ത് ഏഷ്യയുടെ പഠനത്തില്‍ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios