Asianet News MalayalamAsianet News Malayalam

ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോഴുള്ള പ്രധാന തലവേദന ഒഴിയുന്നു; കേന്ദ്ര സര്‍ക്കാറിന്റെ സുപ്രധാന നീക്കം

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആവശ്യപ്പെടാതെ തന്നെ ട്രാവൽ ഇൻഷുറൻസ് തുക അതിനൊപ്പം ചേർക്കുക, സിനിമ ടിക്കറ്റ് ബുക്കിങ് സമയത്ത് ചാരിറ്റിയെന്ന നിലയിൽ അധിക തുക ഈടാക്കുക പോലെയുള്ളവ ഡാർക്ക് പാറ്റേണിന് ഉദാഹരണങ്ങളാണ്.

Central government bans dark patterns in e commerce transactions in the country afe
Author
First Published Dec 4, 2023, 8:03 AM IST

ഡാർക്ക് പാറ്റേണുകൾക്ക് റെഡ് സിഗ്നലിട്ട് കേന്ദ്ര സർക്കാർ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഇനി "ഡാർക്ക് പാറ്റേണുകളെ" ഭയക്കേണ്ടതില്ലാത്ത വിധം പൂട്ടിടാണ് സർക്കാറിന്റെ തീരുമാനം. നിയമം ലംഘിക്കുന്നവർക്ക് പിഴ ലഭിക്കും. നവംബർ 30 മുതൽ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നു.  സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് (CCPA)യാണ് വിജ്ഞാപനം  പുറപ്പെടുവിച്ചത്. നിയമം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും പിഴ ഈടാക്കുക. ഏകദേശം 10 ലക്ഷം രൂപയോ അതിൽ കൂടുതലോ വരെയാകാം ഇത്.

തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ള പരസ്യത്തിലൂടെയോ ഉപഭോക്തൃ അവകാശ ലംഘനത്തിലൂടെയോ ആകാം ഡാർക്ക് പാറ്റേണുകൾ അവലംബിക്കുന്നത്. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാകും ഇതിനൊക്കെ പിഴ ചുമത്തുക. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ നിരവധി പേർ ആശ്രയിക്കുന്ന ഈ കാലത്ത് ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പുകളിലും പെരുമാറ്റത്തിലും കൃത്രിമം കാണിച്ച് അവരെ തെറ്റിദ്ധരിപ്പിക്കാൻ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ഡാർക്ക് പാറ്റേണുകൾ ഉപയോഗിക്കുന്നുണ്ട്. അതാണ്  പുതിയ മാർഗനിർദേശം പുറത്തിറക്കാൻ കാരണമെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.

ഉപയോക്തൃ ഇൻറർഫേസ് ഉപയോഗിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുകയോ പണം തട്ടുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെ സാധനങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യാനുള്ള ഓപ്‌ഷനുകളാണ് ഡാർക്ക് പാറ്റേണുകൾ. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആവശ്യപ്പെടാതെ തന്നെ ട്രാവൽ ഇൻഷുറൻസ് തുക അതിനൊപ്പം ചേർക്കുക, സിനിമ ടിക്കറ്റ് ബുക്കിങ് സമയത്ത് ചാരിറ്റിയെന്ന നിലയിൽ അധിക തുക ഈടാക്കുക പോലെയുള്ളവ ഡാർക്ക് പാറ്റേണിന് ഉദാഹരണങ്ങളാണ്.

ഉപയോക്താക്കൾ ചെയ്യാൻ ആഗ്രഹിക്കാത്തവ ചെയ്യാനായി  ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനോ കബളിപ്പിക്കാനോ കഴിയും വിധമായിരിക്കും ഇത്തരം ഡാർക്ക് പാറ്റേണുകളുടെ രൂപകൽപ്പന. കൂടാതെ ഉപഭോക്താക്കളുടെ സബ്‌സ്‌ക്രിപ്ഷൻ റദ്ദാക്കുന്ന നടപടി സങ്കീർണമാക്കാനും അതിലെ കാൻസലേഷൻ ഓപ്‌ഷൻ മറച്ച് വയ്ക്കുന്നതും ഡാർക്ക് പാറ്റേണുകളുടെ ഭാഗമാണ്. ഉപയോക്താക്കളുടെ ആധാർ കാർഡ്, ക്രെഡിറ്റ് കാർഡ്  പോലെയുള്ള വിവരങ്ങൾ അനധികൃതമായി ശേഖരിക്കപ്പെടുന്നതും ഇത്തരം പ്രവണതയുടെ മറ്റൊരു പ്രധാന പ്രശ്നമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios