ബജ്റ, ജൊവർ, റാഗി, മൾട്ടിഗ്രെയ്ൻ കഞ്ഞി മിശ്രിതം തുടങ്ങിയ 49 ഉൽപ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണ ഭവൻ ഫുഡ്സ് ആൻഡ് സ്വീറ്റ്സ് ആണ് എഎആറിനെ സമീപിച്ചത്.
ചെന്നൈ: റെഡി ടു കുക്ക് ദോശ, ഇഡ്ഡലി, കഞ്ഞി മിശ്രിതം അടക്കമുള്ളവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് 18 ശതമാനമായി ഉയർത്താൻ അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ് (എഎആർ) തമിഴ്നാട് ബെഞ്ച് ഉത്തരവിട്ടു. പൊടി രൂപത്തിൽ വിൽക്കുന്നവയ്ക്കാണ് നിരക്ക് ബാധകമാകുക.
എന്നാൽ, മാവ് രൂപത്തിൽ വിൽക്കുന്ന ദോശ, ഇഡ്ഡലി തുടങ്ങിയവയ്ക്ക് അഞ്ച് ശതമാനം ആണ് ജിഎസ്ടി നിരക്കായി ഇടാക്കുക. ബജ്റ, ജൊവർ, റാഗി, മൾട്ടിഗ്രെയ്ൻ കഞ്ഞി മിശ്രിതം തുടങ്ങിയ 49 ഉൽപ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണ ഭവൻ ഫുഡ്സ് ആൻഡ് സ്വീറ്റ്സ് ആണ് എഎആറിനെ സമീപിച്ചത്.
മാവ് ആക്കി മാറ്റുന്നതിനായി വെള്ളമോ ചൂടുവെള്ളമോ തൈരോ ചേർക്കേണ്ട പൊടി ആയാണ് ദോശ, ഇഡ്ഡലി മിശ്രിതങ്ങൾ വിൽക്കുന്നതെന്നും അതിനാൽ 18 ശതമാനം ജിഎസ്ടി ചുമത്തണമെന്നുമാണ് എഎആർ വിധി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
