ഈ മാസം ആദ്യം അസമിൽ ആഫ്രിക്കൻ സ്വൈൻ പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും 14,000 പേർ പനി ബാധിച്ച് മരിച്ചെന്നും ഈ മാധ്യമ റിപ്പോർട്ടിലുണ്ട്.
ദില്ലി: ഇന്ത്യയിൽ നിന്ന് പന്നിയിറച്ചി ഇറക്കുമതി ചെയ്യുന്നതിന് ചൈന വിലക്കേർപ്പെടുക്കി. ആഫ്രിക്കൻ സ്വൈൻ പനിബാധയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും അതിർത്തി തർക്കം രൂക്ഷമായതും ഇതിന് കാരണമായെന്നാണ് വിലയിരുത്തൽ.
ചൈനയിലെ കസ്റ്റംസ് പൊതുഭരണ വകുപ്പും കാർഷിക മന്ത്രാലയവും സംയുക്തമായാണ് പന്നിയിറച്ചി ഇറക്കുമതിക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനീസ് അതിർത്തിയിൽ ഇന്ത്യ പ്രതിരോധ വകുപ്പിന്റെ നിർമ്മാണ പ്രവർത്തനം നടത്തിയതാണ് ഇതിന് കാരണമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തുന്നു.
ഈ മാസം ആദ്യം അസമിൽ ആഫ്രിക്കൻ സ്വൈൻ പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും 14,000 പേർ പനി ബാധിച്ച് മരിച്ചെന്നും ഈ മാധ്യമ റിപ്പോർട്ടിലുണ്ട്.
അതേസമയം, ചൈനയുമായുള്ള അതിർത്തി തർക്കം സമാധാനപരമായി പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്.
