Asianet News MalayalamAsianet News Malayalam

അമേരിക്കയെ പിന്തള്ളി ചൈന; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര ഇടപാടിൽ ഒരു വർഷത്തിനിടെ 5.53 ശതമാനം വർധനവുണ്ടായി...

China overtakes US; India's largest trading partner
Author
Delhi, First Published Jun 29, 2021, 10:53 PM IST

ദില്ലി: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന പദവിയിലേക്ക് വീണ്ടും ചൈനയെത്തി. അമേരിക്കയെ പിന്തള്ളിയാണ് മുന്നേറ്റം. 2021 സാമ്പത്തിക വർഷത്തിൽ 86.4 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ നടന്നത്.

ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര ഇടപാടിൽ ഒരു വർഷത്തിനിടെ 5.53 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ വളർച്ച നേടിയ ഏക രാജ്യം ചൈനയാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇന്ത്യയുടെ ചൈനയും തമ്മിലുള്ള വ്യാപാര ഇടപാട് തുടർച്ചയായി ഇടിയുകയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അമേരിക്കയും ഇന്ത്യയും തമ്മിലെ വ്യാപാര ഇടപാടിൽ 9.5 ശതമാനം ഇടിവുണ്ടായി. 80.5 ബില്യൺ ഡോളറിന്റെ ഇടപാടാണ് നടന്നത്. ഇതാണ് ചൈനയ്ക്ക് ഗുണമായത്. യുഎഇയാണ് മൂന്നാം സ്ഥാനത്ത്. 43318 ദശലക്ഷം ഡോളറിന്റെ ഇടപാടാണ് നടന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 26.72 ശതമാനത്തിന്റെ ഇടിവ് ഇന്ത്യ-യുഎഇ വ്യാപാര ഇടപാടിൽ ഉണ്ടായി.

Follow Us:
Download App:
  • android
  • ios