വാർഷികാഘോഷങ്ങൾ നടക്കുന്ന ഒന്നരമാസക്കാലത്തിനുള്ളിൽ സ്വർണ്ണാഭരങ്ങൾ വാങ്ങുന്ന ബില്ലുകളിൽ നിന്നും നറുക്കിട്ടെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു സ്വർണ്ണ നെക്ലേസ് ആണ് പ്രധാന സമ്മാനം.
പ്രശസ്ത സ്വർണ്ണാഭരണ സ്ഥാപനമായ ചുങ്കത്ത് ജ്വല്ലറി തങ്ങളുടെ തിരുവനന്തപുരം ശാഖയുടെ ഏഴാം വാർഷികം പ്രമാണിച്ച് സ്വർണ്ണാഭരണങ്ങൾ വാങ്ങാനെത്തുന്നവർക്ക് നിരവധി സമ്മാനങ്ങൾ ഒരുക്കിയിരിക്കുകയാണ്.
മാർച്ച് ഒന്നിന് ആരംഭിച്ച വാർഷികാഘോഷങ്ങൾ ഏപ്രിൽ 20 വരെയാണ്. ഈ കാലയളവിൽ നടത്തുന്ന പർച്ചേസുകൾക്കാണ് വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
വാർഷികാഘോഷങ്ങൾ നടക്കുന്ന ഒന്നരമാസക്കാലത്തിനുള്ളിൽ സ്വർണ്ണാഭരങ്ങൾ വാങ്ങുന്ന ബില്ലുകളിൽ നിന്നും നറുക്കിട്ടെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു സ്വർണ്ണ നെക്ലേസ് ആണ് പ്രധാന സമ്മാനം.
പിറന്നാളാഘോഷങ്ങളിലെ പ്രത്യേക പരിപാടിയായി മാർച്ച് 16ന്, ബുധനാഴ്ച സൗജന്യ കാതുകുത്തലും നടക്കും. അന്നേ ദിവസം ചുങ്കത്ത് ജ്വല്ലറിയുടെ തിരുവനന്തപുരം ശാഖക്കു പുറമെ കൊല്ലം, കരുനാഗപ്പള്ളി, കൊച്ചി ഷോറൂമുകളിൽ എത്തിച്ചേരുന്ന എല്ലാ ഉപഭോക്താക്കൾക്കും ആവശ്യമെങ്കിൽ സൗജന്യമായി കാതുകുത്താം.
മാർച്ച് ഒന്നു മുതൽ ഏപ്രിൽ 20 വരെ വിവാഹത്തിനായി സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക അഡ്വാൻസ് ബുക്കിങ്ങ് ഓഫറും ലഭ്യമാണ്. ഒരു പവന് 5000 രൂപ നിരക്കിൽ സ്വർണ്ണം ബുക്ക് ചെയ്യാം. പിന്നീടുണ്ടാകുന്ന വിലവർദ്ധനവ് ഈ ബുക്കിങ്ങുകളെ ബാധിക്കില്ല.

തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലുള്ള ചുങ്കത്ത് ജ്വല്ലറി ഷോറൂമിനു പുറമെ ചുങ്കത്ത് ജ്വല്ലറിയുടെ കൊല്ലം ,കരുനാഗപ്പള്ളി, കൊച്ചി ഷോറൂമുകളിലും ഈ പിറന്നാൾ ഓഫറുകളെല്ലാം ലഭ്യമാണെന്നും എല്ലാ ശാഖയിൽ നിന്നും വാങ്ങുന്ന സ്വർണ്ണത്തിന്റെ ബില്ലുകളും നറുക്കെടുപ്പിൽ ഉൾപ്പെടുത്തുമെന്നും ചുങ്കത്ത് ജ്വല്ലറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712464916
