Asianet News MalayalamAsianet News Malayalam

എന്താണ് സിബിൽ റാങ്ക്? സിബിൽ സ്‌കോറിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു; ആർക്കൊക്കെ ഇത് ബാധകമാകും

സിബിൽ സ്‌കോർ, സിബിൽ റാങ്ക് തുടങ്ങിയ കാര്യങ്ങൾ ഒരുപക്ഷെ കൺഫ്യൂഷൻ ഉണ്ടാക്കിയേക്കാം. ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും തിരിച്ചറിയണം. 

CIBIL Score vs. CIBIL Rank: Key Differences You Need To Know Before Applying For A Loan
Author
First Published Aug 29, 2024, 5:54 PM IST | Last Updated Aug 29, 2024, 5:54 PM IST

വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ കേൾക്കുന്ന കാര്യമാണ് സിബിൽ സ്കോർ ഉയർന്നതായിരിക്കണം എന്നുള്ളത്. സിബിൽ സ്‌കോർ, സിബിൽ റാങ്ക് തുടങ്ങിയ കാര്യങ്ങൾ ഒരുപക്ഷെ കൺഫ്യൂഷൻ ഉണ്ടാക്കിയേക്കാം. വായ്പ ലഭിക്കാനുള്ള യോഗ്യതയും പലിശ നിരക്കും എല്ലാം നിർണയിക്കുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നതിനാൽ ഇവ എന്താണെന്നും ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും തിരിച്ചറിയണം. 

എന്താണ് സിബിൽ സ്കോർ?

ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് സിബിൽ സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ സിബിൽ സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. സിബിൽ സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് സിബിൽ സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് സിബിൽ സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ തീരുമാനിക്കപ്പെടുന്നത്. 

എന്താണ് സിബിൽ റാങ്ക്?

വ്യക്തികൾ മാത്രമല്ല, കമ്പനികളും വായ്പകൾക്ക് അപേക്ഷിക്കാറുണ്ട്. വ്യക്തികളുടെ വായ്പാ യോഗ്യത പരിശോധിക്കാൻ സിബിൽ സ്കോർ പരിശോധിക്കുമ്പോൾ  കമ്പനികളുടെ വായ്പാ യോഗ്യത പരിശോധിക്കാൻ സിബിൽ റാങ്ക് ആണ് ഉപയോഗിക്കുക.  1 മുതൽ 10 വരെയുള്ള സ്കെയിലിലാണ് ഇത് അവതരിപ്പിക്കുന്നത്, ഏറ്റവും ഉയർന്ന റാങ്കാണ് ഒന്ന്.  50 കോടി രൂപ വരെ വായ്പയ്ക്ക് അപേക്ഷിക്കുന്ന കമ്പനികൾക്കായാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. 

സിബിൽ സ്കോറും സിബിൽ റാങ്കും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ

1. ഉപയോഗം:

സിബിൽ സ്കോർ: വ്യക്തിഗത വായ്പാ യോഗ്യത അളക്കുന്നു 
സിബിൽ റാങ്ക്: ബിസിനസ് സ്ഥാപനങ്ങളുടെ വായ്പാ യോഗ്യത അളക്കുന്നു 

2. സ്കെയിൽ:

സിബിൽ സ്കോർ: 300 മുതൽ 900 വരെ.
സിബിൽ റാങ്ക്: 1  മുതൽ 10  വരെ

3. നിർണ്ണയിക്കുന്ന ഘടകങ്ങൾ:

സിബിൽ സ്കോർ: വ്യക്തിഗത വായ്പാ ചരിത്രത്തെയും ക്രെഡിറ്റ് റിപ്പോർട്ടിനെയും അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത്.
സിബിൽ റാങ്ക്: ഒരു കമ്പനിയുടെ വായ്പാ ചരിത്രവും  ക്രെഡിറ്റ് റിപ്പോർട്ടിനെയും അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios