സംസ്ഥാനത്തെ ചെറുകിട മില്ലുകളില്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വില്‍പന നടക്കുന്നത്. എന്നാല്‍, സംസ്ഥാനത്ത് സജീവമായ ചില ബ്രാന്‍ഡഡ് വെളിച്ചെണ്ണയ്ക്ക് ഇപ്പോഴും ലിറ്ററിന് 250 രൂപയോളം വില ഇടാക്കുന്നതായാണ് വ്യാപാരികള്‍ പറയുന്നത്. 

തിരുവനന്തപുരം: ചൂട് വര്‍ധിക്കുന്നതും, മായം കലര്‍ന്നിട്ടുണ്ടെന്ന ആശങ്കയും സംസ്ഥാനത്തെ വെളിച്ചെണ്ണവിലയില്‍ ഇടിവിന് കാരണമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 20 രൂപയുടെ കുറവാണ് വെളിച്ചെണ്ണയ്ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലിറ്ററിന് 220 രൂപയായിരുന്ന വെളിച്ചെണ്ണ വില 200 രൂപയിലേക്ക് താഴ്ന്നു. 

സംസ്ഥാനത്തെ ചെറുകിട മില്ലുകളില്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വില്‍പന നടക്കുന്നത്. എന്നാല്‍, സംസ്ഥാനത്ത് സജീവമായ ചില ബ്രാന്‍ഡഡ് വെളിച്ചെണ്ണയ്ക്ക് ഇപ്പോഴും ലിറ്ററിന് 250 രൂപയോളം വില ഇടാക്കുന്നതായാണ് വ്യാപാരികള്‍ പറയുന്നത്. 

വിപണിയില്‍ ലഭിക്കുന്ന വെളിച്ചെണ്ണകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന ആശങ്കയും സംസ്ഥാനത്ത് ചൂട് ഉയരുന്നതും വെളിച്ചെണ്ണ ഉപയോഗത്തില്‍ കുറവ് വരുത്തിയതാണ് എണ്ണവില കുറയാന്‍ ഇടയാക്കിയതെന്നാണ് ഈ മേഖലയിലുളളവരുടെ നിഗമനം.