വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ പുതിയ വില 2035 രൂപയാണ്
ദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 188 രൂപയാണ് ഒരു സിലിണ്ടർ വിലയിൽ ഉണ്ടായ കുറവ്. വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ പുതിയ വില 2035 രൂപയാണ്. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
