Asianet News MalayalamAsianet News Malayalam

കൊറോണയില്‍ ആകെ നഷ്ടം എത്ര?; വൈറസ് എത്ര ദൂരം സഞ്ചരിക്കുമോ, അത്രയും നഷ്ടം !

വ്യാവസായിക ഉല്‍പ്പാദനത്തിന്റെ ഹൃദയഭൂമിയായാണ് കൊറോണ ബാധിക്കപ്പെട്ട രാജ്യങ്ങളെ വിലയിരുത്തുന്നത്. ഇറ്റലിയിലെ വിപണിയെ വൈറസ് രോഗം തളര്‍ത്തിയാല്‍ അത് യൂറോപ്പിനാകെ തിരിച്ചടിയാകും.

coronavirus could cost world one trillion
Author
Bloomberg, First Published Feb 26, 2020, 4:41 PM IST

ഷാങ്ഹായ്: കൊറോണ വൈറസിന്റെ വ്യാപനം ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണെന്ന് ഒക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ്. ഇതുവരെ 3000 ജീവനുകള്‍ കവര്‍ന്നെടുത്ത രോഗബാധ അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ ഇല്ലാതാക്കാന്‍ ധാരാളമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലോകമാകെ നിക്ഷേപകര്‍ ആശങ്കയിലാണ്. എന്നാല്‍ കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും ഈ രോഗബാധ വലിയ വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്നാണ് വാദിക്കുന്നത്. പക്ഷെ ഈ ആത്മവിശ്വാസം ക്രമേണ കെട്ടടങ്ങുന്നതായാണ് വിപണിയില്‍ നിന്നുള്ള സൂചനകളും.

വൈറസ് ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. വ്യാവസായിക ഉല്‍പ്പാദനത്തിന്റെ ഹൃദയഭൂമിയായാണ് കൊറോണ ബാധിക്കപ്പെട്ട രാജ്യങ്ങളെ വിലയിരുത്തുന്നത്. ഇറ്റലിയിലെ വിപണിയെ വൈറസ് രോഗം തളര്‍ത്തിയാല്‍ അത് യൂറോപ്പിനാകെ തിരിച്ചടിയാകും. കൊറോണ വൈറസ് ഇനിയും എത്ര ദൂരം സഞ്ചരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും ലോക വിപണിയിലെ നഷ്ടവും വിലയിരുത്താനാവുകയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios