ന്യൂയോര്‍ക്ക്: തങ്ങളുടെ പ്രൈം ഉപഭോക്താക്കള്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ തന്നെ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വിതരണം ചെയ്യുന്ന സംവിധാനം ആമസോണ്‍ നടപ്പാക്കി തുടങ്ങി. പദ്ധതി വ്യാപകമാക്കിയാലും ഇന്ത്യയില്‍ പുതിയ സേവനം ലഭിക്കാന്‍ സമയമെടുക്കുമെന്നാണ് സൂചന. 

മുന്‍പ് രണ്ട് ദിവസത്തിനകം വിതരണം നടത്തുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്ന ഉല്‍പ്പന്നങ്ങള്‍ പലതും ഒരു ദിവസത്തിനുള്ളില്‍ സൗജന്യ വിതരണം എന്ന ലേബലോടെ ആമസോണിന്‍റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതായാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ആമസോണിന്‍റെ ജീവനക്കാരില്‍ നിന്നുളള കടുത്ത എതിര്‍പ്പുകളെ അവഗണിച്ചാണ് കമ്പനിയുടെ പുതിയ പരിഷ്കരണം. ഇപ്പോള്‍ തന്നെ തൊഴിലുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നതായാണ് കമ്പനിയുടെ വിതരണ വിഭാഗത്തിലെ ജീവനക്കാര്‍ പറയുന്നത്.