Asianet News MalayalamAsianet News Malayalam

ആദ്യമായി ഓഹരി വിപണിയിലേക്കാണോ; ഡീമാറ്റ് അക്കൗണ്ട് ഇല്ലാതെ ഈ കാര്യങ്ങൾ നടക്കില്ല

ആദ്യമായി ഓഹരി വിപണിയിലേക്ക് കടക്കാൻ ഒരുങ്ങുന്നവർക്ക് സംശയമുണ്ടാകാം എന്താണ് ഡീമാറ്റ് അക്കൗണ്ട് എന്നതിനെ കുറിച്ച്. എന്താണ് ഡീമാറ്റ് അക്കൗണ്ട്, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാം 
 

Demat Account: All you need to know about off-market transfer and how it functions
Author
First Published Apr 5, 2024, 9:16 PM IST

മീപ വർഷങ്ങളിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നിക്ഷേപകർ കൂടുതൽ സജീവമായെന്നു തന്നെ പറയാം. ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതും ഇതോടെ വർദ്ധിച്ചിട്ടുണ്ട്. മ്യൂച്വൽ ഫണ്ട് നിക്ഷേപം, വിവിധ ഓഹരികളിലെ ഗണ്യമായ വർദ്ധനവ് എന്നിവ ഇതിന് തെളിവാണ്. ആദ്യമായി ഓഹരി വിപണിയിലേക്ക് കടക്കാൻ ഒരുങ്ങുന്നവർക്ക് സംശയമുണ്ടാകാം എന്താണ് ഡീമാറ്റ് അക്കൗണ്ട് എന്നതിനെ കുറിച്ച്. 

എന്താണ് ഡീമാറ്റ് അക്കൗണ്ട് 

ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനോ വ്യാപാരം ചെയ്യുന്നതിനോ ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. നേരിട്ട് വിപണിയിലേക്ക് ഇറങ്ങുന്ന ഏതൊരു വ്യക്തിക്കും ഒരു ഡീമാറ്റ് അക്കൗണ്ട് അത്യന്താപേക്ഷിതമാണ്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളതിന് സമാനമായി, റീട്ടെയിൽ നിക്ഷേപകർ പലപ്പോഴും ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുന്നുണ്ട്. ഇതിലൂടെ വിവിധ ബ്രോക്കർമാർ വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത സേവനങ്ങൾ പര്യവേക്ഷണം ചെയ്യാനും വൈവിധ്യമാർന്ന റിപ്പോർട്ടുകളിലേക്കും ട്രേഡിംഗ് കോളുകളിലേക്കും പ്രവേശനം നേടാനുമുള്ള അവസരം ഇതിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്നുണ്ട്. 

മാത്രമല്ല, എക്‌സ്‌ചേഞ്ചുകളും ക്ലിയറിംഗ് കോർപ്പറേഷനുകളും വഴി വാങ്ങലും വിൽപനയും സുഗമമാക്കുന്നു. അതായത്, ഒരു റീട്ടെയിൽ നിക്ഷേപകൻ ഒരു ഓഹരി വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ, അത് സാധാരണയായി എക്സ്ചേഞ്ചുകളിലൂടെയും ക്ലിയറിംഗ് കോർപ്പറേഷനിലൂടെയും കടന്നുപോകുന്നു, ഇവ രണ്ടും വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഇടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നു, ഇതിലൂടെ സുഗമമായ വ്യാപാരം നടക്കുന്നു. 

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ഭൂരിഭാഗം എല്ലാ ഇടപാടുകളും ഓൺലൈനിൽ കൂടിയാണ് നടക്കുന്നത്. മുൻകാലങ്ങളിൽ, ഇടപാടുകൾ ഓഫ്‌ലൈനായി നടത്തിയിരുന്നു, സാധാരണയായി ഡെലിവറി ഇൻസ്ട്രക്ഷൻ സ്ലിപ്പ് (DIS) എന്നറിയപ്പെടുന്ന ഒരു ഫോം വഴിയായിരുന്നു ഇത്. ഒരു ഡീമാറ്റ് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് ഷെയറുകൾ ട്രാൻസ്ഫർ ചെയ്യുന്നതിന് ഈ ഫോം ആവശ്യമായിരുന്നു.
 

Follow Us:
Download App:
  • android
  • ios