എന്താണ് ചോക്ലേറ്റ് പ്രേമികളുടെ പറുദീസയായി ദുബൈ വിമാനത്താവളങ്ങൾ മാറാനുള്ള കാരണം?
2025 നറെ ആദ്യ പകുതി പിന്നിടുമ്പോൾ ദുബൈ വിമാനത്താവളം ശ്രദ്ധനേടുന്നത് ചോക്ലേറ്റ് വിൽപനയുടെ പേരിലാണ്. 2.5 മില്യൺ ചോക്ലേറ്റുകളാണ് ദുബൈ വിമാനത്താവളങ്ങളിൽ വിറ്റഴിക്കപ്പെട്ടത്. 165 മില്യൺ ദിർഹത്തിന്റെ വരുമാണ് ചോക്ലേറ്റിലൂടെ നേടിയിരിക്കുന്നത്. യുഎഇ ആസ്ഥാനമായുള്ള ചോക്ലേറ്റ് ബ്രാൻഡുകളുടെ ഡിമാൻഡിൽ വമ്പൻ കുതിപ്പാണ് ഉണ്ടായത്. എന്താണ് ചോക്ലേറ്റ് പ്രേമികളുടെ പറുദീസയായി ദുബൈ വിമാനത്താവളങ്ങൾ മാറാനുള്ള കാരണം?
തദ്ദേശീയമായി നിർമ്മിക്കുന്ന ചോക്ലേറ്റുകളാണ് ദുബൈയിൽ വിറ്റുപോകുന്നത് എന്നുള്ളതുകൊണ്ടുതന്നെ ചോക്ലേറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും യുഎഇയിൽ തന്നെ തുടരുമെന്നും ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നുമാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ സിഇഒ രമേശ് സിദാംബി അഭിപ്രായപ്പെടുന്നത്. വിമാനത്തവളങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് സെന്ററുകളിൽ നിന്നും വിറ്റഴിക്കപ്പെടുന്നത് പെർഫ്യൂമും വസ്ത്രങ്ങളും മാത്രമല്ലെന്നും സിദാംബി വ്യക്തമാക്കി. ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ ഇപ്പോൾ ഓരോ ദിവസവും ക്രീമി, കുനാഫ, പിസ്ത ചോക്ലേറ്റ് ബാർ ഒരു മില്യണിലധികം വരുമാനമാണ് ഉണ്ടാക്കുന്നത്.
ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025 ഏപ്രിലിൽ 713 ദശലക്ഷം ദിർഹത്തിന്റെ വരുമാണ് ഉണ്ടായത്. അതിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയത് ചോക്ലേറ്റ് വിൽപനയിൽ നിന്നാണ്. ഏകദേശം 28 ദശലക്ഷം ദിർഹത്തിന്റെ വരുമാണ് ഉണ്ടായത്. മൊത്തം വിൽപ്പനയുടെ നാല് ശതമാനമാണിത്. 2024-ൽ ദുബൈയിലേക്ക് ചോക്ലേറ്റ് പരീക്ഷിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്യുന്നുണ്ടെന്നാണ് ട്രാവൽ സൈറ്റായ എക്സ്പീഡിയ പോലും സ്ഥിരീകരിച്ചിട്ടുണ്ട്.


