ലഖ്നൗ: ഇ. ശ്രീധരന്‍ ലഖ്നൗ മെട്രോ റെയില്‍വേ കോര്‍പ്പറേഷന്‍ (എല്‍എംആര്‍സി) മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. തിങ്കളാഴ്ച ഇത് സംബന്ധിച്ച കത്ത് യുപി സര്‍ക്കാരിന് കൈമാറി. ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് രാജിയെന്നാണ് കത്തിലെ പരാമര്‍ശം. 

കൊച്ചി, ദില്ലി അടക്കം രാജ്യത്തെ പ്രധാന മെട്രോ പദ്ധതികളെല്ലാം കൈകാര്യം ചെയ്ത് അനുഭവ സമ്പത്തുളള വ്യക്തിയാണ് ഇ. ശ്രീധരന്‍. 2014 ഫെബ്രുവരിയിലാണ് ലഖ്നൗ മെട്രോയുടെ ഭാഗമായത്.