ടെസ്ലയുടെ ഓഹരി മൂല്യം 20 ശതമാനം വര്‍ധിച്ചതോടെയാണ് മസ്‌കിന് ഇത്രയും വലിയ തുക ഒറ്റ ദിവസം നേടാനായത്. ഇതോടെ ഒന്നാമമതുള്ള ആമസോണ്‍ ഉടമ ജെഫ് ബെസോസുമായുള്ള വ്യത്യാസം കുറച്ചു. 

റ്റൊരു നാഴികക്കല്ലും പിന്നിട്ട് ടെസ്ല ഉടമയും കോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഒറ്റ ദിവസം മസ്‌ക് നേടിയത് 2500 കോടി ഡോളറിന്റെ വരുമാന വര്‍ധനവ്. ടെസ്ലയുടെ ഓഹരി മൂല്യം 20 ശതമാനം വര്‍ധിച്ചതോടെയാണ് മസ്‌കിന് ഇത്രയും വലിയ തുക ഒറ്റ ദിവസം നേടാനായത്. ഇതോടെ ഒന്നാമമതുള്ള ആമസോണ്‍ ഉടമ ജെഫ് ബെസോസുമായുള്ള വ്യത്യാസം കുറച്ചു. മസ്‌കിന്റെ ആസ്തി 174 ബില്ല്യണ്‍ ഡോളറായി വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ ടെസ്ലയുടെ ഓഹരി മൂല്യം 20 ശതമാനം വര്‍ധിക്കുന്നത് ആദ്യമായാണ്.

ആമസോണിന്റെ ഓഹരിയിലും ബെസോസിന്റെ ആസ്തി 180 ബില്ല്യണായി ഉയര്‍ന്നു. ലോക സമ്പന്നരുടെ പട്ടികയില്‍ ബെസോസും മസ്‌കും തമ്മിലുള്ള പോരാട്ടം ശക്തമാണ്. ജനുവരിയില്‍ ബെസോസിനെ പിന്നിലാക്കി മസ്‌ക് ഒന്നാമതെത്തിയെങ്കിലും ടെസ്ലയുടെ ഓഹരി ഇടിഞ്ഞതോടെ ബെസോസ് സ്ഥാനം തിരിച്ചുപിടിച്ചു. ചൈനീസ് കുടിവെള്ള ഭീമന്‍ ഴോങ് ഷാന്‍ഷാന് നഷ്ടം നേരിട്ടു.