ദില്ലി:  എപ്ലോയീസ് പ്രൊവിഡന്‍റെ ഫണ്ട് പെന്‍ഷന്‍ പലിശ കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രാലയം കൂട്ടി. 8.65 ശതമാനമായാണ് പലിശ കൂട്ടിയത്. നേരത്തെ ഇത് 8.55 ശതമാനമായിരുന്നു.  2018-19 സാമ്പത്തിക വര്‍ഷത്തെ പെന്‍ഷനാണ് പലിശ വര്‍ധന ബാധകമാക്കുക. ഇപിഎഫ്ഒ പദ്ധതിയിലെ അംഗങ്ങളായ രാജ്യത്തെ ആറ് കോടി തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പലിശയിനത്തില്‍ 5400 കോടി പ്രൊവിഡന്‍റെ ഫണ്ടില്‍ നിന്നും വിതരണം ചെയ്യുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു.