Asianet News MalayalamAsianet News Malayalam

2045 ഓടെ ഇലക്ടിക് ഇതര വാ​ഹന വിൽപ്പന ഒരു ശതമാനത്തിൽ താഴെയാകും, യൂറോപ്യൻ വിപണി ഏറ്റവും അനുകൂലം

2031 വരെ യൂറോപ്പ് ആയിരിക്കും ഇലക്ടിക് വാഹന വിൽപ്പനയിൽ മുന്നിലുണ്ടാകുക.
 

ev sales ey report
Author
New York, First Published Jun 27, 2021, 12:32 PM IST

ന്യൂയോർക്ക്: ഇലക്ട്രിക് വാഹനങ്ങള്‍ മറ്റ് വാഹനങ്ങളെക്കാള്‍ വിപണി വിഹിതം നേടിയെടുക്കുന്ന ആദ്യ ഭൂഖണ്ഡമായി യൂറോപ്പ് മാറുമെന്ന് പ്രമുഖ കണ്‍സള്‍ട്ടന്‍സി സംരംഭമായ ഇ വൈ. 2028 ഓടെ യൂറോപ്പില്‍ മറ്റ് വാഹനങ്ങളെക്കാള്‍ കൂടുതല്‍ വിപണി വിഹിതം ഇലക്ടിക് വാഹനങ്ങള്‍ നേടിയെടുക്കും. 

2036 ഓടെ അമേരിക്കയിലും ഇത്തരത്തില്‍ വിപണി വിഹിതത്തില്‍ വര്‍ധനയുണ്ടാകും, 2033 ഓടെ ഈ ലക്ഷ്യത്തിലേക്ക് ചൈനയും എത്തും. ഇവിടങ്ങളില്‍ നേരത്തെ കണക്കാക്കിയതിലും അഞ്ച് വര്‍ഷം മുന്‍പ് വൈദ്യുത വാഹനങ്ങള്‍ വിപണിയിലെ കരുത്തരാകും. 

2045 ആകുന്നതോടെ ഇലക്ടിക് ഇതര വാഹനങ്ങളുടെ വില്‍പ്പന ആകെ വാഹന വില്‍പ്പനയുടെ ഒരു ശതമാനത്തില്‍ താഴെയായി ചുരുങ്ങുമെന്നും ഇ വൈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2031 വരെ യൂറോപ്പ് ആയിരിക്കും ഇലക്ടിക് വാഹന വിൽപ്പനയിൽ മുന്നിലുണ്ടാകുക.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios